JHL

JHL

കുമ്പളയിൽ കോവിഡ് പ്രോട്ടോകോൾ പരിശോധന കർശനമാക്കി ആരോഗ്യ വകുപ്പ്




കുമ്പള: (www.truenewsmalayalam.com 27.04.2021)

കുമ്പള ഗ്രാമപഞ്ചായത്തിൽ കോവിഡ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മാർക്കറ്റിലും,ഹോട്ടലുകളിലുംആരോഗ്യ വകുപ്പിൻറെ പരിശോധന കർശനമാക്കി.

ഹെൽത്ത് സൂപ്പർ വൈസർ ബി.അഷ്റഫിൻറെ നേതൃത്വത്തിൽ കുമ്പള ടൗൺ,മത്സ്യ മാർക്കറ്റ്,സൂപ്പർമാർക്കറ്റ്,ബസ്സ്റ്റാൻറ്,ഹോട്ടലുകൾ എന്നിവിടങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധന നടത്തി.

നിലവാരമുള്ള മാസ്ക്കുകൾ ധരിക്കുക,ഹോട്ടലുകളിൽ ഇരിപ്പിടസൗകര്യം ഒഴിവാക്കി പാർസൽ നൽകുക,സ്ഥാപനങ്ങളിൽ സാനിറ്റൈസർ നൽകുക,തെർമ്മൽ സ്കാനർ പരിശോധന നടത്തുക തുടങ്ങിയ നിർദ്ദേശങ്ങൾ നൽകി.

കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരെ ആർ.ടി.പി.സി ആർ പരിശോധനയ്ക്ക് വിധേയരാക്കും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കുമ്പള ശ്യാംഭട്ട് കോംപൗണ്ടിലേക്ക് രാവിലെ 9 മണിക്ക് എത്തിച്ചേരണം.

കുമ്പള,ആരിക്കാടി, മൊഗ്രാൽ,തുടങ്ങിയ സ്ഥലങ്ങളിലെ 50 - ഓളം വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബാലചന്ദ്രൻ സി.സി,റോബിൻസൺ എസ്.ജി,ആദർശ് കെ.കെ, ഡ്രൈവർ വിൽഫ്രഡ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.



No comments