JHL

JHL

കുമ്പളയിൽ ഇന്ന് വാക്സിൻ കിട്ടാതെ മടങ്ങിയത് നിരവധി പേർ

കുമ്പള :നാൽപത്തിയഞ്ച് വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ ചെയ്യാൻ സർക്കാർ നിർദേശിക്കുമ്പോഴും കുമ്പളയിൽ  നിരവധി പേർ വാക്സിനേഷൻ ഇല്ലാതെ മടങ്ങി. കുമ്പള സാമൂഹികരോഗ്യ കേന്ദ്രത്തിൽ തിങ്കളാഴ്ച മുന്നൂറ്റി പത്ത് ഡോസ് മാത്രമാണ് സ്റ്റോക്ക് ഉണ്ടായിരുന്നത്.ഓൺ ലൈനിൽ അത്രയും രെജിസ്റ്ററേഷൻ വന്നപ്പോൾ ഇനി രെജിസ്റ്ററേഷൻ ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് നിരവധി പേർ മടങ്ങിപ്പോയത്. ദൂര ദിക്കുകളിൽ നിന്ന് വന്ന പ്രായമായവരടക്കം വലിയ ദുരിതമാണ് അനുഭവിക്കുന്നത്. കുമ്പള പഞ്ചായത്തിൽ ആരിക്കാടിയിലും കുമ്പളയിലുമാണ് നിലവിൽ വാക്സിനേഷൻ   കേന്ദ്രമായി പ്രവർത്തിക്കുന്നത്.രണ്ടിടത്തും കൂടി 410 ഡോസ് ആണ് ഇന്ന് സ്റ്റോക്ക് ഉള്ളത്. സ്റ്റോക്ക് ലഭ്യമല്ലാത്തതിനാൽ ഓൺലൈനായി രജിസ്‌ട്രേഷനും ചെയ്യാൻ പറ്റാത്തതാണ് വലിയ പ്രതിസന്ധി  ഉണ്ടാക്കുന്നത്.

No comments