JHL

JHL

ഉളുവാർപുഴയിൽ മീൻ പിടിത്തത്തിനിടെ കാണാതായ നാരമ്പാടി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കുമ്പള:ശനിയാഴ്ച ഉളുവാർപുഴയിൽ മീൻ പിടിക്കാനിറങ്ങിയപ്പോൾ കാണാതായ നാരമ്പാടി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.  നാരമ്പാടിയിലെ കൊറഗപ്പ (52)യെയാണ്  കാണാതായത്. 

  രാവിലെ ബന്ധുവായ ഉദയ, സുഹൃത്തുക്കളായ രവി, ഭാസ്കര എന്നിവരോടൊപ്പമാണ് കൊറഗപ്പ മീൻ പിടിക്കാൻ ഇറങ്ങിത്തിരിച്ചത്. ഉച്ചയോടെ ഉളുവാർ പുഴയിലെത്തിയ സംഘം രണ്ടു മണിയോടെ തങ്ങളിലൊരാൾ മുങ്ങിയതായി പരിസരവാസികളെ അറിയിച്ചതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു.

  വിവരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. നാലു മണിയോടെ ജഢം  കണ്ടെത്തുകയായിരുന്നു.   മഞ്ചേശ്വരം താലൂക്കാശുപത്രിയിലെ ഡോക്ടറാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം ഇവിടെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

No comments