JHL

JHL

ഡ​ൽ​ഹി ലോ​ക്ക്ഡൗ​ൺ: സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്ന് കെജ്രിവാൾ




 ന്യൂ​ഡ​ൽ​ഹി: (www.truenewsmalayalam.com 19.04.2021)

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന ഡ​ൽ​ഹി​യി​ൽ സ്ഥി​തി​ഗ​തി​ക​ൾ അ​തീ​വ​ഗു​രു​ത​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേജ്‌രിവാള്‍. അ​തി​നാ​ൽ ജ​ന​ത​യു​ടെ സു​ര​ക്ഷ മു​ൻ നി​ർ​ത്തി​യാ​ണ് ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഇ​ന്ന് രാ​ത്രി 10 മു​ത​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ച് മ​ണി വ​രെ​യാ​ണ് ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കൂ. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​മെ​ന്നും സം​സ്ഥാ​ന​ത്ത് പ​രി​ശോ​ധ​ന​ക​ൾ കൂ​ട്ടി​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. നി​ല​വി​ല്‍ ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ഡ​ൽ​ഹി​യി​ലും പ്ര​തി​ദി​ന വ​ർ​ധ​ന​വ് 25,000ന് ​മു​ക​ളി​ലാ​ണ്.

ഡ​ൽ​ഹി​യി​ലെ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ചെ​യ്യാ​നാ​കു​ന്ന​തി​ന്‍റെ പ​രി​ധി ക​ട​ന്നെ​ന്നു പ​റ​ഞ്ഞ കേ​ജ​രി​വാ​ൾ ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്ത് ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ലോ​ക്ക്ഡൗ​ൺ താ​ത്കാ​ലി​കം മാ​ത്ര​മാ​ണെ​ന്നും നീ​ട്ടേ​ണ്ടി വ​രി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സം​സ്ഥാ​നം വി​ട്ട് പോ​ക​രു​തെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.



No comments