JHL

JHL

കോവിഡ് വാക്സിൻ: കച്ചവടവൽക്കരണ നീക്കം കേന്ദ്രസർക്കാർ പുനഃപരിശോധിക്കണം. -മൊഗ്രാൽ ദേശീയവേദി


 മൊഗ്രാൽ: (www.truenewsmalayalam.com 23.04.2021) 

രാജ്യം കോവിഡിന്റെ  രണ്ടാം വരവിൽ പകച്ചു നിൽക്കുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള വാക്സിനെ കച്ചവട വൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പുനപരിശോധിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി യോഗം ആവശ്യപ്പെട്ടു.

മഹാമാരിയുടെ തീവ്ര  വ്യാപനത്തിനൊപ്പം വാക്സിൻ ക്ഷാമവും രൂക്ഷമായി തുടരുന്നതിനിടെയാണ് വാക്സിൻ  സ്വകാര്യമേഖലയ്ക്ക് വിൽപനയ്ക്ക് നൽകി വാക്സിൻ കച്ചവടവൽക്കരണ നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. രോഗത്തെ പ്രതിരോധിക്കാൻ ജനങ്ങൾ വാക്സിനേഷൻ  എടുക്കാൻ തിരക്ക് കൂട്ടുന്നതിനിടയിലാണ് കേന്ദ്ര സർക്കാരിൻറെ വാക്സിൻ നയം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

സംസ്ഥാന സർക്കാറുകൾ ആവശ്യപ്പെട്ട വാക്സിൻ നൽകാതെയാണ് കേന്ദ്ര സർക്കാരിന്റെ നയം മാറ്റം. കാര്യങ്ങൾ ശരിയായി വിശകലനം ചെയ്ത്  വാക്സിനേഷൻ പൂർണ്ണമായും സൗജന്യമായി നൽകണമെന്നും, വാക്സിൻ  കച്ചവടവൽക്കരണ നീക്കം പുനഃപരിശോധിക്കണമെന്നും ദേശീയവേദി ആവശ്യപ്പെട്ടു.

ഈ വർഷത്തെ റംസാൻ റിലീഫ് നിർധനരായ രോഗികൾക്ക് ചികിത്സാ സഹായമായി നൽകി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. 

യോഗത്തിൽ പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം എം റഹ്മാൻ, ടി കെ ജാഫർ, ഇബ്രാഹിം ഖലീൽ, പി എം മുഹമ്മദ് കുഞ്ഞി, വിജയകുമാർ എന്നിവർ സംബന്ധിച്ചു. എം എ മൂസ സ്വാഗതം പറഞ്ഞു.


No comments