JHL

JHL

കുബണൂർ മാലിന്യമുക്ത സമര സമിതി നേതാക്കൾക്കെതിരെ കള്ളക്കേസ് നൽകി പീഡിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതി

ഉപ്പള (www.truenewsmalayalam.com): മംഗല്പാടി പഞ്ചായത് വക കുബണുർ  മാലിന്യ സംസ്‌കരണ ശാലയിൽ 14 വര്ഷങ്ങളായി മാലിന്യങ്ങൾ സാംസ്‌ക്കരിക്കാതെ കൂട്ടിട്ടിയിട്ട് കുപ്രസിദ്ധമായ "മാലിന്യമല" സൃഷ്ടിക്കപ്പെട്ടതിന്നെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ മാലിന്യ മുക്ത സമരസമിതി രൂപീകരിച്ചു പഞ്ചായത്തിന്നെത്തിരെ സമരം നടത്തിയതിന്റെ വിരോധത്തിൽ നാട്ടുകാരായ സമരസമിതി നേതാക്കൾക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി യെക്കൊണ്ട് പോലീസിൽ പരാതി നൽകി കള്ളക്കേസിൽ കുടുക്കാൻ ശ്രമം

പഞ്ചായത്ത് ഭരണ സമിതിയുടെ ഈ നെറിക്കെട്ട പ്രവർത്തിക്കെതിരെ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്, പിടിപ്പ് കേടും കെടുകാര്യസ്ഥതയും, അനാസ്ഥയും കാരണം ഒരു നാട്ടിലെ ജനങ്ങളെ മുഴുവൻ ദുരിതത്തി ലാക്കിയതും   പോരാ അതിന്നെതിരെ നാടിന്ന് വേണ്ടി ശബ്ദിച്ചവർക്ക് എതിരെ പോലീസ് കേസ് നൽകി നിശബ്ദരാക്കാൻ ആണ് ശ്രമം എങ്കിൽ വരും നാളുകളിൽ ഈ പഞ്ചായത്തിന്നെതിരെ പഞ്ചായത്തിലെ എല്ലാ പ്രദേശത്തെയും എല്ലാ വിഭാഗം ജനങ്ങളെയും ഉൾകൊള്ളിച്ചു ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ ജനങ്ങൾ നിർബന്ധിതരാകുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.


No comments