JHL

JHL

കൊവിഡ്: കുമ്പളയിൽ കടുത്ത നിയന്ത്രണങ്ങൾക്ക് തീരുമാനം



 

 കുമ്പള: (www.truenewsmalayalam.com 17.04.2021)

കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയും  അതി  രൂക്ഷമായ രീതിയിൽ പടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത നടപ്പിലാക്കാനും ടൗണുകളിൽ  ആൾക്കൂട്ടങ്ങൾക്ക്  കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും  കുമ്പള ഗ്രാമപഞ്ചയാത്ത് കോൺഫറൻസ് ഹാളിൽ  വിളിച്ചു ചേർത്ത ജന പ്രതിനിധികൾ,  ആരോഗ്യ വകുപ്പ്,  പോലീസ് അധികാരികൾ,  വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവരുടെ യോഗത്തിൽ തീരുമാനിച്ചു. ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് താഹിറ കെ. വി. യൂസുഫ് അധ്യക്ഷത വഹിച്ചു. കാസറഗോഡ്  ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യം  സ്റ്റാന്റിങ്‌ കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള,  ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദീക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  നാസർ മൊഗ്രാൽ, ഹെൽത് ഇൻസ്‌പെക്ടർ   നവീൻ കൃഷ്ണ, കുമ്പള അഡി. എസ്. ഐ. രാജീവൻ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ പ്രേമലത, പ്രേമാവതി, കൊഗ്ഗു, സത്താർ ആരിക്കാടി, വിക്രം പൈ, മോഹനൻ എന്നിവർ സംസാരിച്ചു.  കുട്ടികളും 60 വയസ്സിന് മുകളിലുള്ള ആളുകളും അത്യാവശ്യഘട്ടങ്ങളിൽ മാത്രം  പുറത്തിറങ്ങുക, വിവാഹം  മരണം എന്നീ സന്ദർഭങ്ങളിൽ ആൾക്കൂട്ടം കർശനമായും ഒഴിവാക്കുക, ഇഫ്താർ വിരുന്നുകൾ  ഉത്സവങ്ങൾ എന്നിവ കോവിഡ്  പ്രോട്ടോക്കോൾ പാലിച്ച് മാത്രം നടത്തുക, ജലദോഷം, പനി, ക്ഷീണം എന്നിലക്ഷഞങ്ങൾ ഉണ്ടായാൽ  നിർബന്ധമായും കോവിഡ് ടെസ്റ്റ് ചെയ്യുക,   45 വയസ്സിന് മുകളിലുള്ളവർ നിർബന്ധമായും വാക്സിൻ എടുക്കുക, വായും മൂക്കും മറയുന്ന വിധം മാസ്ക് ധരിച്ചു പുറത്തിറങ്ങുക, കൈകൾ ഇടയ്ക്കിടെ സാനിറ്റൈസർ ചെയ്യുകയോ  സോപ് കൊണ്ട് കഴുകി വൃത്തിയാകുകയോ ചെയ്യുക തുടങ്ങിയ കാര്യങ്ങൾ പൊതുജനങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. ചടങ്ങിൽഗ്രാമ പഞ്ചയാത്ത് അംഗങ്ങളായ  യുസഫ് ഉളുവാർ  നസീമ കാലിദ്, സബൂറ, ശോഭ, സുലോചന, കൗലത്, ആയിഷത്ത് റസിയ, പുഷ്പലത, വിദ്യ പൈ, ബി. എ. റഹിമാൻ,  മുഹമ്മദ്‌, വിവേക്, മോഹൻ ബംബ്രാണ, അജയ് നായിക്കാപ്പ്, താഹിറ ഷംസീർ എന്നിവർ സംബന്ധിച്ചു.


No comments