JHL

JHL

കൊവിഡ് വ്യാപനം: ഏപ്രില്‍ 22 മുതല്‍ അടിയന്തര കേസുകള്‍ മാത്രമേ പരിഗണിക്കൂവെന്ന് സുപ്രിംകോടതി


 ന്യൂഡല്‍ഹി: (www.truenewsmalayalam.com 21.04.2021)

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രിംകോടതി അടിയന്തരമല്ലാത്ത എല്ലാ കേസുകളും മാറ്റിവച്ചു. സാധാരണ കോടതികളും രജിസ്ട്രാര്‍ കോടതികളും ഏപ്രില്‍ 22 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകും കേസുകള്‍ പരിഗണിക്കില്ല.

സുപ്രിംകോടതിയിലെ പല ഉദ്യോഗസ്ഥരും കൊവിഡ് ബാധിച്ച്‌ ചികില്‍സയില്‍ കഴിയുകയാണ്. ഏതൊക്കെ കേസുകളാണ് അടിയന്തരമെന്ന് വിശദീകരിച്ചുകൊണ്ടുള്ള ഒരു സര്‍ക്കുലറും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

വധശിക്ഷയുമായി ബന്ധപ്പെട്ടവ, വിശാല ബെഞ്ച് പരിഗണിക്കേണ്ടവ, ഹൈക്കോടതി ഉത്തരവിന്റെ കാലാവധി കഴിഞ്ഞവ തുടങ്ങി 16ഓളം വിഭാഗങ്ങളാണ് അടിയന്തരമായി കണക്കാക്കുക.


No comments