JHL

JHL

പ്രവചന മത്സരം :കൂപ്പൺ വിതരണം തുടങ്ങി.

 


കുമ്പള: (www.truenewsmalayalam.com 19.042021) 

മൊഗ്രാൽ ദേശീയവേദി ഒരുക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ കൂപ്പൺ വിതരണത്തിന് തുടക്കമായി. 

സംസ്ഥാനത്തെ തീപാറും പോരാട്ടം നടന്ന മഞ്ചേശ്വരം, കാസറഗോഡ്, ഉദുമ അടക്കമുള്ള 40 നിയമസഭാ മണ്ഡലങ്ങളിലെ വിജയികളെ മുൻകൂട്ടി പ്രവചിക്കാനുള്ള അവസരമാണ് ജില്ലയിലെ വോട്ടര്മാര്ക്കായി  ദേശീയവേദി ഒരുക്കുന്നത്.പൂരിപ്പിച്ച കൂപ്പണുകൾ ഈ മാസം 28ആം തീയതിവരെ സ്വീകരിക്കും. വിജയികളാകുന്ന 3 പേർക്ക് "സ്കൈലർ  കുമ്പള'' ആകർഷകമായ സമ്മാനങ്ങൾ നൽകും. 

കുമ്പള മീപ്പിരി സെന്ററിൽ നടന്ന ചടങ്ങിൽ വെച്ച് കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാൽ, നിയാസ് സ്റ്റോർ ഉടമ അബ്ദുള്ള ഹാജിക്ക് കൂപ്പൺ നൽകി വിതരണോദ്‌ഘാടനം നിർവഹിച്ചു. ദേശീയവേദി പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഹമീദ് കാവിൽ, ടി കെ ജാഫർ, ഇബ്രാഹിം ബത്തേരി,മുഹമ്മദ് മൊഗ്രാൽ, റിയാസ് മൊഗ്രാൽ, മുഹമ്മദ് സ്മാർട്ട്‌, ശരീഫ് ദീനാർ, എം എ ഹംസ, മുഹമ്മദ് ലുക്മാൻ എന്നിവർ സംബന്ധിച്ചു. എം എ മൂസ സ്വാഗതം പറഞ്ഞു. 



No comments