JHL

JHL

വ്യാപാരികൾക്ക് ആശ്വാസം: കുമ്പളയിൽ ഹരിതകർമ്മസേന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് തുടങ്ങി.

 


കുമ്പള: (www.truenewsmalayalam.com 17.04.2021) 

കുമ്പള ടൗണിലെ വ്യാപാരികൾക്ക്  ആശ്വാസമേകി കുമ്പള ഗ്രാമ പഞ്ചായത്തിന്റെ ഹരിത കർമ്മ സേന ശുചിത്വ മിഷൻ പദ്ധതിയിലൂടെ  പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു തുടങ്ങി. 

കുമ്പള ടൗണിലെ 100 കണക്കിന് വ്യാപാര സ്ഥാപനങ്ങൾ കാലങ്ങളായി പൊതു സ്ഥലങ്ങളിൽ  വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിയ ദുരിതമാണ് ഉണ്ടാക്കിയിരുന്നത്.മാലിന്യം ചീഞ്ഞു നാറുന്നതും, രാത്രിയുടെ മറവിൽ കത്തിക്കുന്നതും പൊതുജനങ്ങൾക്ക്  അസഹീയമായിരുന്നു. ഇത് ആരോഗ്യത്തിനും ഭീഷണി ഉയർത്തിയിരുന്നു. 

കുമ്പളയിൽ മാലിന്യ നിർമാർജനത്തിന് കുമ്പള ഗ്രാമപഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചു നടപ്പിലാകാത്തത് ഏറെ വിമർശനത്തിന് കാര്ണ മായിരുന്നു. ഇപ്പോൾ നടപ്പിലാക്കിയ ഈ പദ്ധതിയിലൂടെ നേരിയ പരിഹാരമാണ് ഉണ്ടായിരിക്കുന്നത്. കച്ചവട സ്ഥാപനങ്ങൾ ഹരിത കർമ്മ സേനയ്ക്ക് പ്രതിമാസം 50 രൂപ ഇതിനായി നൽകണം.കുമ്പളയിൽ സേനാ അംഗങ്ങളായ മീനാക്ഷി, ദിവ്യ എന്നിവർക്കാണ് ഇതിന്റെ ചുമതല. 




No comments