JHL

JHL

മാപ്പിളപ്പാട്ട് ഗായകൻ പാടലടുക്ക ഹനീഫ് നിര്യാതനായി

 




സീതാംഗോളി: (www.truenewsmalayalam.com 19.04.2021)

 അസുഖത്തെ തുടർന്ന് യുവാവ് മരിച്ചു. ബാപ്പാലിപ്പൊനം പാടലടുക്കയിലെ എം എ ഹനീഫ് (48) ആണ് മരിച്ചത്. രോഗബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെണ് മരണം സംഭവിച്ചത്.

ഗായകനും വോളിബോൾ താരവുമായിരുന്നു. കല്യാണ വീടുകളിലും മറ്റും പാടിയിരുന്നു. മുമ്പ് പ്രവാസിയായിരുന്നു. 

പരേതരായ ഹസൈനാർ - സൈനബ ദമ്പതികളുടെ ഏകമകനാണ് എം എ ഹനീഫ്.

ഭാര്യ: ആയിശ. മക്കൾ:ഹസൻ ഹയാസ്, അബ്ദുൽ ഖാദർ അനസ്, സൈനബത് ഹഫീസ.

രാത്രിയോടെ മൃതദേഹം പാടലടുക്ക ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.


No comments