JHL

JHL

കാസര്‍കോട് ജില്ലയില്‍ 1112 അവശ്യ സര്‍വ്വീസ് ജീവനക്കാര്‍ വോട്ട് ചെയ്തു

 


കാസര്‍കോട്:  (www.truenesmalayalam.com 01.04.2021)

കാസര്‍കോട് ജില്ലയിലെ അവശ്യ സര്‍വീസ് വിഭാഗത്തിനായുള്ള പോസ്റ്റല്‍ വോട്ടിംഗ് പൂര്‍ത്തിയായി. 1112 പേര്‍ വോട്ട് ചെയ്തു. അഞ്ച് മണ്ഡലങ്ങളിലുമായി പോസ്റ്റല്‍ വോട്ടിനായി ലഭിച്ചത് 1196 അപേക്ഷകളാണ്. മഞ്ചേശ്വരം മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടിനായി അപേക്ഷിച്ച 10 പേരില്‍ എട്ടു പേരും വോട്ട് ചെയ്തു. കാസര്‍കോട് മണ്ഡലത്തില്‍ അപേക്ഷിച്ച 72 പേരില്‍ 57 പേരും വോട്ട് ചെയ്തു. ഉദുമ മണ്ഡലത്തില്‍ 209 പേരില്‍ 198 പേര്‍ വോട്ട് ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ അപേക്ഷിച്ച 326 പേരില്‍ 284 പേര്‍ വോട്ട് ചെയ്തു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ച 579 പേരില്‍ 565 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിംഗ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് തീയ്യതികളില്‍ വോട്ട് ചെയ്യാം

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടിയിലുള്ള ജീവനക്കാരില്‍ ഫോം 12 ല്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചവരില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയ്യതികളില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മീറ്റിങ്ങ് ഹാളില്‍ വോട്ടിങ്ങ് കേന്ദ്രം ഒരുക്കും. രാനിലെ ഒമ്പത് മുതല്‍ ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍ സഹിതം കേന്ദ്രങ്ങളില്‍ എത്തി വോട്ട് ചെയ്യണം.

No comments