JHL

JHL

ഫ്ലാറ്റിൽ നിന്നും  മലിനജലം  ഉപയോഗ ശൂന്യമായ കിണറിൽ നിക്ഷേപിച്ച്  പരിസരത്തുള്ള ശുദ്ധജലം മലിനമാക്കിയ ഫ്ലാറ്റിതിരെ .പഞ്ചായത്ത്‌ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പരിസര വാസികൾ   സത്യാഗ്രഹസമരത്തിലേക്ക്.








ഉപ്പള : (www.truenewsmalayalam.com 07.04.2021)

കൈകമ്പ ബായർ റോഡിൽ ഉദ്യോഗസ്ഥരെയും  അശാസ്ത്രീമായി ഫ്ലാറ്റ് നിർമ്മിക്കുകയും. മലിനജല പിറ്റ് നിറഞ്ഞു കവിഞ്ഞപ്പോൾ ഫ്ലാറ്റിൽ നിന്നും മലിനജലം  രാത്രി കാലങ്ങളിൽ രഹസ്യമായി ഉപയോഗിക്കാത്ത ആഴമേറിയ കിണറ്റിൽ പൈപ്പ് ഉപയോഗിച്ച് ഒഴുക്കി വീട്ട് തൊട്ടടുത്ത വീടുകളിലെ ശുദ്ധജലം മലിനമാകുന്ന ഫ്ലാറ്റ് നിവാസികളുടെ ഇത്തരം പ്രവർത്തിയിൽ  പ്രതിഷേധിച്ചിട്ടും, നിരവധി പരാതികൾ അധികാരികൾക്ക് നൽകിയിട്ടും നടപടി സ്വീകരിക്കാത്ത പഞ്ചായത്ത്‌  കെടുകാര്യസ്ഥതയ്ക്കെതിരെ.

ആക്ഷൻ കമ്മറ്റിയുടെ  നേതൃത്വത്തിൽ പരിസര വാസികൾ  മംഗൽപാടി ഗ്രാമ പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ ഏപ്രിൽ 8 ന് വ്യാഴായ്ച്ച  സൂചന സത്യാഗ്രഹ സമരം നടത്തുന്നു ദാഹജലംതടസ്സപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 5 മാസമായി ടാങ്കർ ലോറിയിൽ നിന്ന് പണം നൽകിയാണ് പ്രസ്തുത കുടുംബങ്ങൾ വെള്ളം ശേഖരിക്കുന്നത്. വലിയ സാമ്പത്തിക ബാധ്യതയാണ് ഇത് മൂലം കുടുംബങ്ങൾ  അനുഭവിക്കുന്നത്. ഉപയോഗ്യശുന്യമായ കിണർ മണ്ണിട്ട് മുടി.

പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ ശ്രമം നടത്തിയില്ലെങ്കിൽ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്നും ആക്ഷൻ കമ്മറ്റി ഭാരവാഹികൾ  അറിയിച്ചു.

സമരം ഉത്ഘാടനംചെയുന്നത് :അഡ്വാ:ടി വി രാജേന്ദ്രൻ

(പ്രസിഡണ്ട്‌:കാസറഗോഡ് ജില്ലാ പരിസ്ഥിതി സമിതി)


No comments