JHL

JHL

മംഗളുരുവിൽ കാറ്റും മഴയും, ചുറ്റുമതിൽ ഇടിഞ്ഞുവിണ് മൂന്നു വീടുക്കൽ തകർന്നു പറകെ നാഷനഷ്ടം

 


മംഗളൂരു : (www.truenewsmalayalam.com 13.04.2021)

കനത്ത മഴയിലും കാറ്റിലും മംഗളൂരുവിൽ പരക്കെ നാശ നഷ്ട്ടം. മംഗളൂരു ബംഗരെയിൽ ഒരു അപാർട്മെന്റിന്റെ ചുറ്റുമതിൽ തകർന്നു വീണു മൂന്നു വീടുകൾ തകർന്നു. ദേവദാസ് ബംഗരെ , പൂർണിമ,  മോഹൻദാസ് എന്നിവരുടെ വീടുകളാണ് നശിച്ചത്. ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിലാണ് ചുറ്റുമതിൽ തകർന്നുവീണത്. രാത്രി പത്തുമണിയോടെയാണ് കനത്ത കാറ്റും മഴയും ഇടിമിന്നലും ഉണ്ടായത്.     പോസ്റ്റുകൾ മറിഞ്ഞു വീണു പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായിദക്ഷിണ കന്നഡ ജില്ലയിൽ വേനൽ മഴ സജീവമാണ്. ഈ ആഴ്ചയും മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

No comments