JHL

JHL

മറ്റൊരു ബാബരി ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്- പി.ഡി.പി.

 


കൊച്ചി : (www.truenewsmalayalam.com 10.04.2021)

കാശിയിലെ ഗ്യാന്‍വാപി മസ്ജിദ് ഭൂമി പുരാവസ്തു സര്‍വ്വേ നടത്തി തര്‍ക്കഭൂമിയാക്കി മാറ്റാനുള്ള ആസൂത്രിത നീക്കമാണ് വരാണസി കോടതിയില്‍ നിന്നുണ്ടായിട്ടുള്ളതെന്നും മറ്റൊരു ബാബരി ആവര്‍ത്തിക്കാനും രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുമുള്ള നീക്കം അനുവദിക്കരുതെന്നും പി.ഡി.പി.കേന്ദ്രകമ്മിറ്റി. സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഏജന്‍സിയായി നീതിന്യായ സംവിധാനങ്ങള്‍ മാറരുത്. ബാബരി ഭൂമിയെ പതിറ്റാണ്ടുകളോളം തര്‍ക്കഭൂമിയാക്കി നിലനിര്‍ത്തുകയും മസ്ജിദ് ധ്വംസനത്തിലൂടെയും ,രാമക്ഷേത്ര നിര്‍മ്മാണ നീക്കങ്ങളുടെയും പേരില്‍ രാജ്യം കനത്ത വിലകൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും ഇന്നും ഉണങ്ങാത്ത മുറിവായി അത് അവശേഷിക്കുകയുമാണ്. രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനും ബാബരി ധ്വംസനമുണ്ടാക്കിയ വലിയ വെല്ലുവിളികള്‍ക്ക് വീണ്ടും ആക്കം കൂട്ടുന്നതായിരിക്കും കാശിയിലെ പുതിയ നീക്കമെന്നും , കോടതി നിര്‍ദ്ദേശം നിയമലംഘനവുമാണ്. മതേതര കക്ഷികളും ജനാധിപത്യ സമൂഹവും തുടക്കം മുതലേ ജാഗ്രത പാലിക്കുകയും സംഘ്പരിവാര്‍ നീക്കങ്ങളെ ചെറുത്ത് തോല്പിക്കുകയും ചെയ്യണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

No comments