JHL

JHL

‌കോവിഡ് വ്യപനം; കിടക്കകളില്ല, മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നത് വീല്‍ചെയറില്‍ ഇരുത്തി


മുംബൈ(www.truenewsmalayalam.com  12.04.2021):

 കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ചില ആശുപത്രികളില്‍ രോഗികള്‍ക്ക് വേണ്ട കിടക്കകള്‍ നല്‍കാന്‍ പോലും സാധിക്കുന്നില്ല. മഹാരാഷ്ട്രയിലെ ഒസ്മനാബാദ് ജില്ലാ ആശുപത്രിയിലെ കൊവിഡ് രോ​ഗികളില്‍ പലര്‍ക്കും ഓക്സിജന്‍ നല്‍കുന്നത് വീല്‍ച്ചെയറുകളില്‍ ഇരുത്തിയാണ്. രോ​ഗികളുടെ എണ്ണത്തിനനുസരിച്ച്‌ കിടക്കകള്‍ ഇല്ലാത്തതാണ് ഇത്തരമൊരു സാഹചര്യത്തിന് ​കാരണം.

ആശുപത്രികളില്‍ ഉള്‍ക്കൊള്ളാവുന്നതിനുമപ്പുറം രോ​ഗികളാണ് കൊവിഡ് ബാധിച്ച്‌ ചികിത്സയ്ക്ക് എത്തുന്നത്. വീല്‍ച്ചെയറിലിരിക്കുന്ന രോ​ഗികള്‍ക്ക് തങ്ങളുടെ കഴിവിന്റെ പരമാവധി ചികിത്സ ഉറപ്പാക്കാന്‍ ശ്രമിക്കുന്ന ഡോക്ടര്‍മാരുടേതടക്കമുള്ള മൊബൈല്‍ വീഡിയോ കൂട്ടിരിപ്പുകാരിലൊരാള്‍ പകര്‍ത്തിയത് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ 681 പുതിയ കൊവിഡ് കേസുകളും ഏഴ് മരണങ്ങളുമാണ് നടന്നത്.


No comments