JHL

JHL

പെരിയ ഇരട്ടക്കൊലക്കേസ്: എല്ലാ പ്രതികളെയും സിബിഐ ചോദ്യം ചെയ്‌തു

 


കാസര്‍കോട്: (www.truenewsmalayalam.com 02.04.2021)

 പെരിയ ഇരട്ടക്കൊലക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികളെയും ജാമ്യത്തിലിറങ്ങിയ പ്രതികളെയും ചോദ്യം ചെയ്തതോടെ സി.ബി.ഐക്ക് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. വധ ഗൂഡാലോചന സംബന്ധിച്ച് അന്വേഷണത്തിന് സഹായകമായ കൂടുതല്‍ കാര്യങ്ങള്‍ പ്രതികളില്‍ നിന്നും അന്വേഷണസംഘത്തിന് കിട്ടിയെന്നാണറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ സി.പി.എമ്മിലെ ചില ജനപ്രതിനിധികളും നേതാക്കളുമടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ ഡി.വൈ.എസ്.പി അനന്തകൃഷ്ണന്‍ പറഞ്ഞു. കണ്ണൂര്‍ ജയിലില്‍ കഴിയുന്ന ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം കല്ല്യോട്ട് ഏച്ചിലടുക്കത്തെ എ. പീതാംബരന്‍ (54), സി.ജെ സജി (51), കെ.എം സുരേഷ് (27), കെ. അനില്‍കുമാര്‍ (33), കുണ്ടംകുഴി മലാംകടവിലെ എ. അശ്വിന്‍ (18), ആര്‍. ശ്രീരാഗ്, ഗിജിന്‍ (26), തന്നിത്തോട്ടെ എ. മുരളി (36), കണ്ണോത്തെ ടി. രഞ്ജിത് (24), പ്രദീപന്‍ (38), പാക്കം വെളുത്തോളിയിലെ എ. സുബീഷ് (29) എന്നിവരെയാണ് സി.ബി.ഐ ചോദ്യം ചെയ്തത്.

മൂന്ന് ദിവസമായി നടന്ന ചോദ്യം ചെയ്യല്‍ ഇന്നലെയാണ് പൂര്‍ത്തിയായത്. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച ഹരജിയില്‍ എറണാകുളം സി.ജെ.എം കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സി.ബി.ഐ സംഘം കണ്ണൂര്‍ ജയിലിലെത്തി പ്രതികളെ ചോദ്യം ചെയ്യലിന് വിധേയരാക്കിയത്.


No comments