JHL

JHL

ആത്മാന്വേഷണത്തിന്റെ റമദാൻ' എസ്.കെ.എസ്.എസ്.എഫ് കാമ്പയിന് ഉജ്ജ്വല തുടക്കം


കാസർകോട്: (www.truenewsmalayalam.com 14.04.2021)

അശരണർക്ക് ആശ്രയമാകുന്നതാണ് റമദാനിന്റെ യഥാർത്ഥ ആത്മാനുഭൂതിയെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡണ്ട് സുഹൈർ അസ്ഹരി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന ആത്മാന്വേഷണത്തി റമദാൻ എന്ന റമദാൻ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ബദിയടുക്ക ഇസ്ലാമിക് സെന്ററിൽ വെച്ച് നിർവഹിക്കുകയായിരുന്നു അദ്ദേഹം. റമദാൻ ആവശ്യപ്പെടുന്നത് സഹജീവികൾക്കും കരുണ ചെയ്യാനാണ്. നന്മയിൽ അധിഷ്ഠിതമായ മനുഷ്യ ജീവിതത്തിന്റെ ശേഷിപ്പുകളാണ് ഓരോ റമദാനിലും ഉയർത്തെഴുന്നേക്കപ്പെടുന്നത്. അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ട്രഷറർ ഇസ്മായിൽ അസ്ഹരി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കജെ മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നിർവഹിച്ചു. കുവൈത്ത് കേരള ഇസ് ലാമിക് കൗൺസിൽ സെൻട്രൽ കമ്മിറ്റിയുടെ  റമദാൻ കിറ്റ് വിതരണ ഉദ്ഘാടനം എസ്.വൈ.എസ് ജില്ലാ വർക്കിങ് സെക്രട്ടറി സിദ്ദീഖ് അസ്ഹരി പാത്തൂർ നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജന. സെക്രട്ടറി മുഷ്താഖ് ദാരിമി, ജില്ലാ വൈ. പ്രസിഡന്റ് മൂസ നിസാമി, സെക്രട്ടറിമാരായ അസീസ് പാടലടുക്ക, ഹാരിസ് റഹ്മാനി തൊട്ടി, റഷീദ് ബെളിഞ്ചം, ഖലീൽദാരിമി ബെളിഞ്ചം, ഇബ്രാഹിം അസ്ഹരി, അഷ്റഫ് ഫൈസി കിന്നിങ്കാർ, ജാഫർ മൗലവി, ആദം ദാരിമി, അൻവർ തുപ്പക്കൽ, മുഹമ്മദ് കുഞ്ഞി ഹനീഫി തുടങ്ങിയവർ സംബന്ധിച്ചു.

റമദാൻ കാമ്പയിനോടനുബന്ധിച്ച്  മുന്നൊരുക്കം, ഡെയ്ലി മെസ്സേജ്, പ്രഭാഷണ സദസ്സ്, ഓൺലൈൻ ക്വിസ്, ബദ്ർ അനുസ്മരണം, മൗലിദ് സദസ്സ്, ആരോഗ്യ വെബിനാർ, റിലീഫ് ഫണ്ട് ശേഖരണം, ഖത്മുൽ ഖുർആൻ ദുആ മജ്ലിസ്, മേഖലതല റമദാൻ പ്രഭാഷണം, ഈദ് സംഗമം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും.


No comments