പള്ളിക്കു നേരെ കല്ലെറിഞ്ഞു ജനൽച്ചില്ലു തകർത്തു; രണ്ടു കൗമാരക്കാർ പിടിയിൽ
മംഗളുരു: (www.truenewsmalayalam.com 13.04.2021)
പള്ളിക്ക് നേരെ കല്ല് എറിഞ്ഞ സംഭവത്തിൽ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെ അറസ്റ്റ് ചെയ്തു. ജനത കോളനിയിലെ ശാദുലി ജുമ മസ്ജിദിനും ഹയാത്തുൽ ഇസ്ലാം മദ്രസക്കും നേരെയാണ് കല്ലേറുണ്ടായത്. . രാത്രിയിലാണ് സംഭവം. ഏപ്രിൽ മൂന്നിന് രാത്രിയാണ് സംഭവം. രാത്രി 2.30 ഓടെ സ്കൂട്ടറിൽ സ്ഥലത്തെത്തിയ പ്രതികൾ പള്ളിക്കു നേരെയും മദ്രസക്കുനേരെയും കല്ലെറിയുകയായിരുന്നു. കല്ലേറിൽ പള്ളിയുടെ ജനൽ ചില്ലുകൾ തകർന്നിരുന്നു. മദ്‌റസക്കും കേടുപാടുണ്ടായി. പ്രതികൾ രണ്ടുപേരും നാട്ടുകാരാണ്. അജ്ഞാതരായ ആളുകൾ ബൈക്കിലെത്തി പള്ളിക്കു നേരെ കല്ലെറിയുകയും നാശ നഷ്ടമുണ്ടാക്കുകയും ചെയ്‌തെന്ന പള്ളി ഭാരവാഹികളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൽ പിടിയിലായത്.

Post a Comment