JHL

JHL

ദാറുന്നജാത്ത് 15-ാം വാർഷിക സമ്മേളനം ജനുവരി 10,11 തിയതികളിൽ


മഞ്ചേശ്വരം(www.truenewsmalayalam.com) : ഉത്തര മലബാറിലെ പ്രമുഖ മത വിദ്യാഭ്യാസ സ്ഥാപനമായ ചിനാല ദാറുന്നജാത്ത് പതിനഞ്ചാം വാർഷിക സമ്മേളനം ജനുവരി 10,11 തിയതികളിൽ ചിനാല ചിഗുർപാദെ സി.എം നഗർ ദാറുന്നജാത്ത് കാംപസിൽ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

10 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് സ്വാഗത സംഘം ചെയർമാൻ എം.കെ മുഹമ്മദ് ഹാജി കൻച്ചില പതാക ഉയർത്തും.

 2 മണിക്ക് ഏർവാടി മൗലീദിന് ശംസുദ്ധീൻ തങ്ങൾ ഗാന്ധിനഗർ നേതൃത്വം നൽകും.

വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനം സി.ടി.എം കുഞ്ഞിക്കോയ തങ്ങൾ റിസ് വി മുടിപ്പു ഉദ്ഘാടനം ചെയ്യും.

മാമു അഡ്ക്കന്തരക്കാട് അധ്യക്ഷനാകും.
 ഹബീബുറഹ്മാൻ തങ്ങൾ റിസ് വി ഇരിക്കൂർ പ്രാർത്ഥന നടത്തും.
ആഷിഖ് സഖാഫി ബെജ്ജങ്കള പ്രഭാഷണം നടത്തും.
എസ്.എം ബഷീർ ഉദ്യാവർ സ്വാഗതം പറയും.
അഹമദ് സഅദി ബെജ്ജങ്കള, മുസ്തഫ സഖാഫി പുള്ളറക്കട്ടെ, ഹുസൈൻ മുസ് ലിയാർ, കലന്ദൻ ജൗഹരി ചിനാല, അൻസാർ ജൗഹരി ബെജ്ജങ്കള സംസാരിക്കും. 

6.30ന് ജലാലിയ്യ റാത്തീബിന് സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ മദക്ക നേതൃത്വം നൽകും.

ഷബീർ അശ്അരി മുഖ്യ പ്രഭാഷണം നടത്തും.

രാത്രി 8 ന് സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ നേതൃത്വം നൽകും. 

ഹമീദ് സഖാഫി ബാക്കിമാർ മുഖ്യ പ്രഭാഷണം നടത്തും.

11 ന് രാവിലെ 6 മണിക്ക് മടവൂർ മൗലീദിന് അബ്ദുൽ ഖാദർ സഖാഫി ചിനാല നേതൃത്വം നൽകും.

രാവിലെ 10ന് അജ്മീർ മൗലീദിന് സയ്യിദ് അബ്ദുൽ റഹിമാൻ മഷ്ഹൂദ് അൽ ബുഖാരി കൂറത്ത് നേതൃത്വം നൽകും. 

ഉച്ചയ്ക്ക് 3ന് റിസ് വി സംഗമം സയ്യിദ് ജലാലുദ്ധീൻ ജമലുലൈലി തങ്ങൾ പാത്തൂർ ഉദ്ഘാടനം ചെയ്യും.

അബ്ദുൽ റഷീദ് റിസ് വി കട്ടപ്പാടി അധ്യക്ഷനാകും. സ്വാലിഹി സഅദി വിഷയാവതരണം നടത്തും. സയ്യിദ് ഷാക്കിർ തങ്ങൾ അൽ അസ്ഹരി പ്രഭാഷണം നടത്തും.

വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനത്തിൽ   സയ്യിട്ട് അത്താഉള്ള തങ്ങൾ ഉദ്യാവർ, സയ്യിദ് ആറ്റക്കോയ തങ്ങൾ മാണിമൂല, ഡോ.സയ്യിദ് സൈനുൽ ആബിദീൻ സാദാത്ത് അൽ ഹൈദ്രോസി, മുഹമ്മദ് മന്നാനി റാസാഖാൻ സഹബ് ഖിബ് ല,മന്നാനി മിയാൻ ബാറേൽവി ശരീഫ്, എ.കെ.എം അഷ്റഫ് എം.എൽ.എ ഉൾപ്പെടെയുള്ള പ്രമുഖർ സംബന്ധിക്കും.

 നൗഫൽ സഖാഫി കളസ, മസൂദ് സഖാഫി ഗൂഡല്ലൂർ പ്രഭാഷണം നടത്തും.

സയ്യിദ് സി.ടി.എം മുഹമ്മദ് സലീം അസ്സഖാഫി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും.

വാർത്താ സമ്മേളനത്തിൽ ദാറുന്നജാത്ത് ചെയർമാൻ അബ്ദുൽ ഖാദർ സഖാഫി ചിനാല, സ്വാഗത സംഘം ചെയർമാൻ എം.കെ മുഹമ്മദ് ഹാജി കൻച്ചില്ല, കൺവീനർ എസ്.എം ബഷീർ റസ് വി, ദാറുന്നജാത്ത് മാനേജർ ഷബീർ അശ്അരി കെ.സി റോഡ്, അബ്ദുല്ല റസ് വി സംബന്ധിച്ചു.


No comments