JHL

JHL

ഗണിത ശാസ്ത്ര ജില്ലാ വിജയോത്സവം സംഘടിപ്പിച്ചു

മൊഗ്രാൽ.സംസ്ഥാന ഗണിതശാസ്ത്രമേളയിൽ എ ഗ്രേഡ് നേടിയ ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അനുമോദന ചടങ്ങൊരുക്കി ജില്ലാ ഗണിതശാസ്ത്ര ക്ലബ് അസോസിയേഷൻ.


 മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങ് എകെഎം അശ്റഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടിവി മധുസൂദനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന മേളയിലെ എ ഗ്രേഡ് ജേതാക്കൾ ജില്ലാ ഗണിതശാസ്ത്ര മത്സരങ്ങളിലെ വിജയികൾ എന്നീ വിദ്യാർത്ഥികൾക്കാണ് അനുമോദനമൊ രുക്കിയത്.

 ഇളംബച്ചി ജിസിഎസ് ജിഎച്ച്എസ്, എസ്ഡിപിഎച്ച്എസ്  ധർമ്മത്തടുക്ക, ജിഎച്ച്എസ്എസ് പെരിയ എന്നീ വിദ്യാലയങ്ങൾക്ക് ജില്ലാ ഗണിത ശാസ്ത്ര ക്ലബ് അസോസിയേഷൻ പ്രത്യേക ഉപഹാരം നൽകി അനുമോദിച്ചു.

 ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ സുകുമാരൻ,വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ,പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ്, എസ്.എം.സി ചെയർമാൻ ആരിഫ്, ജയറാം എന്നിവർ സംബന്ധിച്ചു. ഗണിതശാസ്ത്ര ക്ലബ് ജില്ലാ സെക്രട്ടറി കൃഷ്ണദാസ് പാലേരി സ്വാഗതവും എം രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.




No comments