JHL

JHL

കുമ്പള വെടിക്കെട്ടുത്സവം 17 ന് ; വാര്‍ഷിക മഹോത്സവത്തിനു ചൊവ്വാഴ്ച തുടക്കമായി

കുമ്പള:  കണിപുര ശ്രീഗോപാലകൃഷ്ണ ക്ഷേത്രം വാര്‍ഷിക മഹോത്സവത്തിനു ചൊവ്വാഴ്ച പുലര്‍ച്ചെ  തുടക്കമായി. ഉത്സവം 19വരെ നീണ്ടു നില്‍ക്കും. 17നു രാത്രിയാണ് പ്രശസ്തമായ വെടിക്കെട്ടുത്സവം.
ശാസ്ത്രീയ സംഗീതം, ദീപാരാധന, രംഗപൂജ, ശ്രീബലി ഉത്സവ ശ്രീബലി,  തുലാഭാരം, നാദസ്വരക്കച്ചേരി, ഭക്തിഗാനം, ദീപോത്സവം എന്നിവയാണ് പ്രധാന ചടങ്ങുകൾ. 17നു വൈദിക പരിപാടികള്‍ക്കു പുറമെ ഭക്തിഗാനമേള, തായമ്പക വെടിയുത്സവം നടക്കും. 18നു രാവിലെ കവാടം ഉദ്ഘാടനം, ഉത്സവബലി ഘോഷയാത്ര, ഷേഡിഗുഡ്ഡെ ആറാട്ടുകുളത്തില്‍ അവഭൃതസ്‌നാനം. തുടര്‍ന്നു യക്ഷഗാന ബയലാട്ടം. രാത്രി കൊടിയിറക്കം. 19നു രാവിലെ പഞ്ചാമൃത അഭിഷേകവും ഇളനീര്‍ അഭിഷേകവുമുണ്ടായിരിക്കും. എല്ലാ ദിവസവും അന്നദാനവുമുണ്ടായിരിക്കുന്നതാണ്.

വാർഷിക ഉത്സവത്തോടനുബന്ധിച്ച് ഇനിയുള്ള ദിവസങ്ങളിൽ കുമ്പള ജനനിബിഡമാവും. ചിരഞ്ജീവി ക്ലബ്ബ് ഒരുക്കുന്ന ഗാനമേളയും കാർണിവലും ബദിയഡുക്ക റോഡിലുള്ള പി ബി ഗ്രൗണ്ടിൽ സജ്ജമാവും. 



No comments