JHL

JHL

ഓട്ടോ ഡ്രൈവറെ തടഞ്ഞു നിർത്തി കുത്തി കൊലപ്പെടുത്താൻ ശ്രമം; രണ്ടു പേർ പിടിയിൽ


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാലിൽ വെച്ച് ഓട്ടോ ഡ്രൈവറെ വാഹനം തടഞ്ഞു നിർത്തി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൊലപാതകം ഉൾപ്പെടെ 10  ഓളം കേസിൽ പ്രതിയായ കുഡ്‌ലു കല്ലങ്കൈ സ്വദേശി ഹബീബ് എന്നറിയപ്പെടുന്ന അഭിലാഷ് (30 ) ,ദേർളക്കട്ട സ്വദേശി അഹമ്മദ് കബീർ (24 ) എന്നിവരെ കുമ്പള പോലീസ് പിടികൂടി.

 ബേഡകം, നീലേശ്വരം, കുമ്പള, കാസറഗോഡ് വനിതാ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകം,വധശ്രമം, സ്ത്രീയെ തട്ടിക്കൊണ്ടു പോകൽ, സ്ത്രീകളോട്  അപമര്യാദയായി പെരുമാറിയത്,  കഞ്ചാവ് ഉൾപ്പെടെയുള്ള കേസുകളിൽ  പ്രതിയാണ് ഹബീബ്. കാപ്പ ചുമത്തപ്പെട്ട് തടവിലായിരുന്ന ഹബീബ് ജയിൽമോചിതനായ ഉടനെ ആണ് വീണ്ടും കൊലപാത ശ്രമത്തിനു പിടിയിലാകുന്നത് .

കാസറഗോഡ് ഡി വൈ എസ് പി സുനിൽ കുമാർ സി കെ യുടെ മേൽനോട്ടത്തിൽ കുമ്പള ഇൻസ്‌പെക്ടർ വിനോദ് കുമാർ കെ പി , സബ് ഇൻസ്‌പെക്ടർ വിജയൻ വി കെ , SCPO കിഷോർ , വിനോദ്  എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


No comments