ഏകദിന എ. ഐ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
കുമ്പള : കൊക്കച്ചാൽ വാഫി കോളജ് പതിമൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളന പ്രചരണത്തിന്റെ ഭാഗമായി ബ്യാരീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മംഗളൂർ, മെക്കാനിക്കൽ എഞ്ചിനിയങ് വിഭാഗവുമായി ചേർന്ന് ഏകദിന എ.ഐ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. "മെക്കാനിക്കൽ ലോകത്തെ എ. ഐ സാധ്യതകൾ "എന്ന ശീർഷകത്തിൽ നടന്ന പരിപാടിയിൽ കൊക്കച്ചാൽ വാഫി കോളജ് വിദ്യാർത്ഥികളായ അബ്ദുൽ ബാസിത് പേരാമ്പ്ര, മുഹമ്മദ് ഹാഷിം പുത്തൂർ എന്നിവർ വിഷയാവതരണം നടത്തി.
സൈബർ സുരക്ഷ, വിർച്വൽ റിയാലിറ്റി തുടങ്ങിയ വിഷയങ്ങളെ പരിചയപ്പെടുത്തിയ സെഷൻ ബി.ഐ.ടി കോളജ് പ്രിൻസിപ്പാൾ ഡോ. എസ്. ഐ മജൂർ പാഷ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ഭാവി സ്വപ്നങ്ങൾക്ക് മുതൽ കൂട്ടാകുന്ന പരിപാടിയായിരുന്നു വർക്ക്ഷോപ്പ് എന്ന് വിദ്യാർത്ഥികളും അധ്യാപകരും പറഞ്ഞു.

Post a Comment