പ്രതീക്ഷ നൽകിയ "പൊസഡി ഗുംബെ''ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കണം -നാസിർ മൊഗ്രാൽ
കാസർഗോഡ്. കാസറഗോഡ് ജില്ലയിലെ മറ്റൊരു റാണിപുരമായി അറിയപ്പെടുന്ന പൈവളികെ ഗ്രാമപഞ്ചായത്തിലെ "പൊസഡിഗുംബെ'' ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ നാസർ മൊഗ്രാൽ ടൂറിസം വകുപ്പ് അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
സർക്കാർ അനുമതിയും,ഫണ്ടും ലഭ്യമാക്കിയിട്ടും നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാത്തത് അനാസ്ഥയാണ്. കാസറഗോഡ്,മഞ്ചേശ്വരം മണ്ഡലങ്ങളിലെ ടൂറിസം വികസനത്തിന്റെ നാഴികക്കല്ലാണ് പൊസടിഗുംബെ. മഞ്ഞുപെയ്യുന്ന പുലരികൾ തേടി അതിർത്തികൾ കടന്നു സഞ്ചരിക്കേണ്ട യാത്രാ പ്രേമികൾക്ക് കയ്യെത്തും ദൂരെ മായാ കാഴ്ചകൾ ഒരുക്കുന്ന ജില്ലയിലെ റാണിപ്പുറം, മഞ്ഞംപൊതിക്കുന്ന് പോലെയുള്ള മറ്റൊരു കന്നടി പ്രദേശമാണ് സുന്ദരമായ പൊസഡിഗുംബെ മലനിരകൾ.ദിവസേന ഇവിടെ നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്.അവധി ദിവസങ്ങളിൽ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
ആയിരം അടിയോളം ഉയരത്തിലാണ് ഈ മലനിരകൾ ഉള്ളത്.
ഈ യാഥാർത്ഥ്യം നേരിട്ട് മനസ്സിലാക്കി കൊണ്ടാണ് കാസർഗോഡ് മുൻ ജില്ലാ കലക്ടർ ഡോ:കെ സജിത് ബാബു പ്രത്യേക താൽപര്യമടത്ത് വികസന പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. ജില്ലയിലെ രണ്ടാമത്തെ "റാണിപുരം''എന്ന പേരിലാണ് ഈ പ്രദേശം ഇപ്പോൾ അറിയപ്പെടുന്നത് തന്നെ.1802 കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ നിർമ്മിച്ചതെന്ന് പറയുന്ന "വ്യൂ പോയിന്റും'' ഈ മലനിരകളിലുണ്ട്.പൊ സഡിഗുംബെ ടൂറിസം പദ്ധതിക്കായി സർക്കാർ ജില്ലാ വികസന പാക്കേജിൽ ഉൾപ്പെടുത്തി കഴിഞ്ഞവർഷം1.11 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കിയെങ്കിലും ഇതുവരെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും ഇവിടെ തുടങ്ങിയിട്ടില്ലെന്ന് നാസിർ മൊഗ്രാൽ പറയുന്നു.
ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്ന്
നാസിർ മൊഗ്രാൽ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് നാസർ മൊഗ്രാൽ നേരത്തെ താലൂക്ക് തല അദാലത്തിലും പരാതി നൽകിയിരുന്നു.

Post a Comment