JHL

JHL

തെമർ ഗ്രൗണ്ട് ഇനി മുതൽ പുത്തിഗെ പഞ്ചായത്ത് ഗ്രൗണ്ട്


പുത്തിഗെ(www.truenewsmalayalam.com) : പുത്തിഗെ, ബദിയടുക്ക, ഏന്മകജെ പഞ്ചായത്തുകളുടെ സംഗമ സ്ഥലവും പുത്തിഗ പഞ്ചായത്തിലെ 5 ആം വാർഡിലെ അരിയപ്പാടി തെമർ ഗ്രൗണ്ട് ഇനി മുതൽ പുത്തിഗെ പഞ്ചായത്ത് ഗ്രൗണ്ട് എന്ന പേരിൽ അറിയപ്പെടും.

ദീർഘ കാലമായി സർക്കാർ സ്ഥലം സ്വകാര്യ വ്യക്തി കയ്യേറി സ്വന്തം സ്ഥലം എന്നവകാശ പെട്ടെങ്കിലും ഇതു സർക്കാർ സ്ഥലം എന്ന് 1998ൽ തന്നെ ഹൈകോടതിയിൽ നിന്നും കേസ് തള്ളുകയും ചെയ്തിരുന്നു.


തുടർന്നു ലാൻഡ് ട്രിബൂണലിൽ നിന്നും അനുകൂല വിധി സമ്പാദിക്കാൻ സ്വകാര്യ വ്യക്തിക്ക് കഴിഞ്ഞിരുന്നില്ല 9 വർഷത്തോളമായി പൊതു പ്രവർത്തകനായ സന്തോഷ്‌ കുമാറും വാർഡ് മെമ്പർ അബ്‌ദുൾ മജിദ്, പഞ്ചായത്ത് ഭരണ സമിതിയും നടത്തിയ നിയമ പോരാട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉപ്പളയിൽ നടന്ന താലൂക്ക് തല അദാലത്തിൽ നല്കിയ പരാതി പരിഗണിക്കുകയും പൊതു പ്രവർത്തകൻ സന്തോഷ്‌ കുമാർ ഹാജരാക്കിയ രേഖകൾ പരിശോധിച്ചു ബഹുമാനപെട്ട കായിക വകുപ്പ് മന്ത്രി കൂടിയായ വി അബ്‌ദുൾ റഹിമാൻ പഞ്ചായത്ത് ഏറ്റെടുക്കാൻ ഉത്തരവ് ഇടുകയായിരുന്നു.

പ്രഖ്യാപന പരിപാടി പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുബ്ബണ്ണ ആൽവ ഉത്ഘാടനം ചെയ്തു.
 ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചയർമൻ അബ്‌ദുൾ മജിദ് ആദ്യക്ഷത വഹിച്ചു.

 ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യര്പേഴ്സൻ അനിത പഞ്ചായത്ത് അംഗം പ്രേമ എസ് റൈ, പൊതു പ്രവർത്തകരായ കമറുദ്ധീൻ, ഡി എൻ രാധാകൃഷ്ണൻ, ശിവപ്പ റൈ, പ്രദീപ് കുമാർ, നിയാസ് മലബാറി, ലത്തീഫ് കുദുപ്പംകുഴി, മജീദ് കൽക്കത്ത, ഇബ്രാഹിം മാസ്റ്റർ, അസിസ് മാസ്റ്റർ, ഉദയകുമാർ, മസ്തൂക്,രാമണ്ണ ജാലു തുടങ്ങിയവർ സംസാരിച്ചു.
 സന്തോഷ്‌ കുമാർ സ്വാഗതം പറഞ്ഞു.


No comments