സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൊഗ്രാൽ ജീവിച്ച്എസ്എസ് വിദ്യാർത്ഥിനികൾക്ക് അറബിക് സംഭാഷണത്തിൽ എ ഗ്രേഡ്; അനുമോദനമൊരുക്കി സ്കൂൾ പിടിഎ- എസ്എംസിയും, സ്റ്റാഫ് കൗൺസിലും
മൊഗ്രാൽ(www.truenewsmalayalam.com) : തിരുവനന്തപുരത്ത് വച്ച് നടക്കുന്ന 63-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് സംഭാഷണത്തിൽ മൊഗ്രാൽ ജിവിഎച്ച്എസ്എസ് ലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥിനികൾക്ക് മിന്നും ജയം.
അറബിക് സംഭാഷണത്തിൽ എ ഗ്രേഡ് നേടിയ ഹൈസ്കൂൾ വിഭാഗം പത്താം ക്ലാസ് വിദ്യാർത്ഥിനി ഖദീജത്ത് സഹല,എട്ടാം ക്ലാസ് വിദ്യാർത്ഥിനി അംനാ ഫാത്തിമ എന്നിവരാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൊഗ്രാൽ സ്കൂളിന്റെ അഭിമാന താരങ്ങളായി മാറിയത്.
പ്രതിഭകൾക്ക് മൊഗ്രാൽ സ്കൂൾ പിടിഎ-എസ്എംസി, സ്റ്റാഫ് കൗൺസിൽ അനുമോദന ചടങ്ങൊരുക്കി.പ്രതിഭകളെ ആനയിച്ച് സ്കൂൾ റോഡിൽ ഘോഷയാത്രയും സംഘടിപ്പിച്ചു. വിദ്യാർത്ഥികളും പിടിഎ-എസ്എംസി,സ്റ്റാഫ് കൗൺസിൽ അംഗങ്ങളും നേതൃത്വം നൽകി.
പിന്നീട് സ്കൂൾ കവാടത്തിൽ പ്രതിഭകളെ മെമെന്റോയും, ഉപഹാരങ്ങളും നൽകി വരവേറ്റു.വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ,പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ്,എസ്എംസി ചെയർമാൻ ആരിഫ്, ഹെഡ്മാസ്റ്റർ സുകുമാരൻ കെ എന്നിവർ ഉപഹാരവും, മെമെന്റോയും സമർപ്പിച്ചു.
ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ,സ്റ്റാഫ് കൗൺസിൽ അംഗങ്ങളായ ലത്തീഫ്, ബിജുമോൻ, മുജീബ്, ഷാഫി,റാഫി,അഷ്കർ, റിയാസ്,നസീമ, സൈനബ,മണികണ്ഠ, ജാഫർ സ്കൂൾ പിടിഎ- എസ്എംസി അംഗങ്ങളായ ഹസീന സമീറ,സഫിയ എന്നിവർ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി എഫ് എച്ച് തസ്നിം നന്ദി പറഞ്ഞു.
Post a Comment