JHL

JHL

മുഹമ്മദ് അഫ്‌ഫാനെ അൽ മദ്രസത്തുൽ ആലിയ മൊഗ്രാൽ കടവത്ത് കമ്മിറ്റി അനുമോദിച്ചു

മൊഗ്രാൽ :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ ഏഴാം തരം പൊതു പരീക്ഷയിൽ ഡിസ്റ്റിങ്ഷനോടെ മികച്ച വിജയം കൈവരിച്ച  മുഹമ്മദ് അഫ്ഫാനെ മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയ കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു.
മദ്രസാ കമ്മിറ്റിയുടെ ഉപഹാരം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ  ഉപാധ്യക്ഷൻ ശൈഖുനാ  യു.എം അബ്ദുൽ റഹ്മാൻ മൗലവി സമ്മാനിച്ചു.
അൽ മദ്രസത്തുൽ ആലിയ യുഎഇ കമ്മിറ്റി പ്രസിഡന്റ് യു.എം ഫസ്‌ലു റഹ്മാൻ - സഫീന ദമ്പതികളുടെ പുത്രനാണ് അഫ്ഫാൻ.

മദ്രസാ കമ്മിറ്റി പ്രസിഡണ്ട് ടി.എം ഷുഹൈബ്, ജനറൽ സെക്രട്ടറി ടി.കെ അൻവർ, ഭാരവാഹികളായ അബ്ദുല്ല കെ.ടി, എസ്.എ മുഹമ്മദ്, ഇർഫാൻ യു.എം, ജുനൈദ് കെ.ടി, യുഎഇ കമ്മിറ്റി പ്രസിഡന്റ് യു.എം ഫസ്‌ലു റഹ്മാൻ, അസ്‌ഫാൻ ചൈന, യു.എം ശിഹാബ്, സാഹിദ് യു.കെ, യു.എം അഹ്മദ്, മുസ്തഫ ഉന്നി, ഷബീർ എം.എ തുടങ്ങിയവർ സംബന്ധിച്ചു.

No comments