JHL

JHL

കാസറഗോഡ് മംഗലാപുരം റൂട്ടിലെ കെ.എസ്.ആർ.ട്ടി.സി ബസ്സിലെ വർദ്ധിപിച്ച ബസ് ചാർജ്ജ് പിൻവലിക്കണം; എൻ.സി.പി

 

കാസർഗോഡ്(www.truenewsmalayalam.com) : കാസർഗോഡ്-മംഗലാപുരം റൂട്ടിലെ അന്തർസംസ്ഥാന ബസ് ചാർജുകൾ വലിയ തോതിൽ വർധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് നാഷണലിസ്റ്റ് കോൺഗ്രസ്‌ പാർട്ടി എൻ സി പി (എസ് ) കേരള ഗതാഗത മന്ത്രിക്ക് നിവേദനം സമർപ്പിച്ചു.

പുതുവർഷത്തോടെ കർണാടക സർക്കാർ അന്തർസംസ്ഥാന ബസുകളുടെ ചാർജിൽ 15% വർദ്ധനവ് നടപ്പിലാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ, കാസർഗോഡ് KSRTC ഡിപ്പോ അതേ നിരക്ക് വർദ്ധനവ് നടത്തുകയും, നേരത്തെ നിശ്ചയിച്ചിരുന്ന ചാർജ് സംയോജിതമായി കൂട്ടുകയും ചെയ്തു.

പൊതുജനങ്ങളുടെ പ്രാധാന്യം കൂടുതലായ കാസർഗോഡ് ജില്ലയിൽ നിന്ന് മംഗലാപുരം നഗരത്തിലേക്ക് വിദ്യാർത്ഥികൾ, രോഗികൾ, ദിവസവേതനക്കാർ, മറ്റ് യാത്രക്കാർ എന്നിവരാണു യാത്ര ചെയ്യുന്നവരിൽ ഭൂരിപക്ഷവും. കർണാടക അതിർത്തിയോട് ചേർന്ന ജില്ലയായതിനാൽ മംഗലാപുരം നഗരത്തിലേക്ക് അവർ ജോലി, വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്കായി ആശ്രയിക്കുന്നുണ്ട്.

പുതിയ നിരക്കുകൾ ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ദൈനംദിന ചെലവുകൾ കൂട്ടി അവരുടെ സാമ്പത്തിക ഭാരം വർധിപ്പിക്കുകയാണ്. ഇതിൽ പൊതുജനങ്ങൾ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചു.

നിലവിലെ ബസ് ചാർജുകൾ നേരത്തെ നിലയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന്  കേരള RTCയുടെ അനാവശ്യ നിരക്ക് വർദ്ധനവ്  പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 

നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി എൻ സി പി (എസ് ) നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.

  കാസർഗോഡ് അതിർത്തി ജില്ലയായതിനാൽ ഇവിടെ ഭൂരിപക്ഷം ജനങ്ങളും കർണാടക സംസ്ഥാനത്തെ സേവനങ്ങളിൽ ആശ്രയിക്കുന്നവരാണ്. ബസ് ചാർജിന്റെ വർദ്ധനവ് ഒരു അനീതിയാണെന്നും  ഗതാഗതമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ കാസർഗോഡ് ജില്ലയിലെ  .ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഉടൻ പരിഹരിക്കണമെന്നുമാണ് നിവേദനത്തിൽ പറയുന്നു.

ഇതു സംബന്ധിച്ച് അധികൃതർ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിദ്ദിഖ് കൈക്കമ്പ അറിയിച്ചു.


No comments