സംഗീതവിരുന്ന് വേറിട്ടതായി:മാനവ സൗഹാർദ്ദ യാത്ര നെല്ലിക്കട്ടയിൽ സമാപിച്ചു
കാസറഗോഡ്.കേരള കലാ കൂട്ടായ്മ ജില്ലയിൽ 6 ദിവസങ്ങളിലായി സംഘടിപ്പിച്ച മാനവ സൗഹാർദ്ദ സംഗീതയാത്ര വിവിധ ഭാഗങ്ങളിലെ ഊഷ്മളമായ സ്വീകരണങ്ങൾക്ക് ശേഷം നെല്ലിക്കട്ടയിൽ സമാപിച്ചു.ഈ മാസം 20ന് നീലേശ്വരം പരപ്പയിൽ സംഗീതരത്നം ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു അനുഗ്രഹിച്ച സംഗീത യാത്ര ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് സ്വീകരണങ്ങൾ ഏറ്റുവാങ്ങിയും, സംഗീതവിരുന്നൊരുക്കിയുമാണ് നെല്ലിക്കട്ടയിൽ സമാപിച്ചത്.
സമാപന സമ്മേളനം എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.ടിഎംഎ കരീം അധ്യക്ഷത വഹിച്ചു. അഡ്വ:സിഎച്ച് കുഞ്ഞമ്പു എംഎൽഎ മുഖ്യാതിഥിയായി സംബന്ധിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രശസ്ത സേവനത്തിന് കലാകൂട്ടായ്മ ഒരുക്കിയ വിവിധ അവാർഡുകൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.ടി എ ഷാഫി,കെഎം ഹനീഫ്,സമീർ ചെങ്കളം, ലുഖ്മാനുൽ ഹക്കീം, ഇബ്രാഹിം ബാങ്കോട്, ബി ആർ ക്യു മുസ്തഫ, കെ എച്ച് കുഞ്ഞാലി, അബ്ദുൽ കരീം കോളിയോട്, കുഞ്ഞാലി പെർള എന്നിവർക്കുള്ള അവാർഡുകൾ എൻ എ നെല്ലിക്കുന്ന് എംഎൽഎ, അഡ്വ:സിഎച്ച് കുഞ്ഞമ്പു എംഎൽഎ എന്നിവർ വിതരണം ചെയ്തു.
ചടങ്ങിൽ ഫാദർ മാത്യു മാണിക്യത്താഴ്, കാനേശ് പുതൂർ, പ്രോഗ്രാം ഡയറക്ടർ ഇഎം ഇബ്രാഹിം മൊഗ്രാൽ,ജാഫർ പേരാൽ,ഹമീദ് കോളിയടക്കം, അഷ്റഫ് ബസ്മല എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് എംഎ ഗഫൂർ, മുന്ന മുജീബ്,ഫാത്തിമ തൃക്കരിപ്പൂർ,നവാസ് കാസർഗോഡ്, സിനിമാ പിന്നണി ഗായകൻ സിയാഹുൽ ഹഖ്, അഫ്സൽ കാപ്പാട് എന്നിവർ അണിനിരന്ന സംഗീത നിശയും അരങ്ങേറി.ഇബ്രാഹിം നെല്ലിക്കട്ട സ്വാഗതവും, ഫാറൂഖ് നെല്ലിക്കട്ട നന്ദിയും പറഞ്ഞു.

Post a Comment