JHL

JHL

ഗംഭീര സ്വീകരണങ്ങൾ ഏറ്റുവാങ്ങി മാനവസൗഹാർദ്ദ സംഗീതയാത്ര തുടരുന്നു; നാളെ നെല്ലിക്കട്ടയിൽ സമാപനം


ഉപ്പള(www.truenewsmalayalam.com) : ജനങ്ങൾക്കിടയിൽ മാനവസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും,അവശത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുന്നതിനും, വളർന്നുവരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി "കേരള കലാ കൂട്ടായ്മ'' കാസർഗോഡ് ജില്ലയിൽ സംഘടിപ്പിച്ചുവരുന്ന സംഗീതയാത്ര ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഗംഭീര സ്വീകരണങ്ങൾക്ക് ശേഷം നാളെ വൈകുന്നേരം നെല്ലിക്കട്ടയിൽ സമാപിക്കും.

 പെർള ഉക്കിനടുക്കയിലും, ബന്ദിയോട് കുണ്ടങ്കാറടുക്കയിലും ഇന്നലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ യാത്രയ്ക്ക്  ഗംഭീര സ്വീകരണം ഒരുക്കി.      ഉക്കിനടുക്കയിൽ ടി എംഎ കരീം സംഗീത പരിപാടി ഉദ്ഘാടനം ചെയ്തു.

 പിന്നെ സിനിമാ പിന്നണി ഗായകൻ മുന്നാ മുജീബ് എംഎ ഗഫൂർ എടവണ്ണ, ഇഎം ഇബ്രാഹിം മൊഗ്രാൽ, ഹാരിസ് മൊഗ്രാൽ, ഷബീർ ഉറുമി,റഷീദ് ഉപ്പള,ഫിറോസ് മൊഗ്രാൽ തുടങ്ങിയ പത്തോളം കലാകാരന്മാർ സംഗീതനിശയിൽ അണിനിരന്നു.

 ഇന്ന് നിയാംപദവ് മീഞ്ച, വൊർക്കാടി സുങ്കദഘട്ട എന്നിവിടങ്ങളിൽ സ്വീകരണ പരിപാടി ഒരുക്കിയിട്ടുണ്ട്. നാളെ കാസർഗോഡ് നെല്ലിക്കട്ടയിൽ സംഗീതയാത്ര സമാപിക്കും.മന്ത്രി കട നപ്പള്ളി രാമചന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.


No comments