JHL

JHL

മഞ്ഞപിത്തം : ആരോഗ്യവകുപ്പ് അധികൃതർ മൊഗ്രാൽ ദേശീയവേദിയുടെ സഹകരണത്തോടെ ലഘുലേഖ വിതരണവും ബോധവൽക്കരണവും നടത്തി

മൊഗ്രാൽ. മൊഗ്രാലിലെ വിവിധ പ്രദേശങ്ങളിൽ ഞ്ഞപ്പിത്തം വ്യാപിക്കുന്ന സാഹചര്യത്തിൽ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിലെ  ഉദ്യോഗസ്ഥർ  രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മൊഗ്രാൽ ദേശീയവേദിയുടെ സഹകരണത്തോടെ രോഗപ്രതിരോധ ബോധവൽക്കരണവും ലഘുലേഖ വിതരണവും നടത്തി.

മൊഗ്രാൽ നാങ്കി, ടിവിഎസ് റോഡ് പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പിടിവിടാതെ റിപ്പോർട്ട് ചെയ്യുന്നതിനാൽ മൊഗ്രാൽ ദേശീയവേദി ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് സംഘം രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.

 കുടിക്കുവാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക,
ആഹാരം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസർജ്ജനം നടത്തിയതിനുശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക, തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്താൻ ആരോഗ്യ സംഘം വീട്ടുകാർക്ക് കർശന നിർദ്ദേശം നൽകി.
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ഈ രോഗം പകരുന്നതിനാൽ  ഇത്തരം കാര്യങ്ങളിൽ പ്രത്യേകം സൂക്ഷ്മത പുലർത്തേണ്ടതിന്റെ ആവശ്യകതയും വീട്ടുകാർക്ക് പറഞ്ഞു കൊടുത്തു. മഞ്ഞപ്പിത്തം പടരാതിരിക്കാൻ രോഗബാധിത പ്രദേശങ്ങളിലെയും പരിസരത്തെയും വീടുകളിലെ കിണറുകൾ ഉടൻ ക്ലോറിനൈസേഷൻ ചെയ്യുമെന്നും  സംഘം പറഞ്ഞു.

സന്ദർശക സംഘത്തിൽ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.രമ്യ രവീന്ദ്രൻ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഖിൽ കെ,ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ശ്രീലത,  മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് ടി.കെ അൻവർ,ജന: സെക്രട്ടറി എം.എ മൂസ, ട്രഷറർ മുഹമ്മദ് കുഞ്ഞി ടൈൽസ്, വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് അബ്കൊ, എം.ജി.എ റഹ്മാൻ, സെക്രട്ടറി അഷ്റഫ് സാഹിബ്, ആശാവർക്കർ  ഖൈറുന്നിസ എന്നിവരുണ്ടായിരുന്നു.

ഫോട്ടോ:മൊഗ്രാലിൽ മഞ്ഞപ്പിത്ത വ്യാപന പ്രദേശങ്ങളിൽ കുമ്പള സിഎച്ച്സി ആരോഗ്യവകുപ്പ് അധികൃതരും, മൊഗ്രാൽ ദേശീയ വേദി ഭാരവാഹികളും വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയും ബോധവൽക്കരണവും.

No comments