JHL

JHL

അൽ ഹാഫിള്: മുഹമ്മദ് അഷ്ഹദ് കൈവരിച്ചത് അപൂർവ്വ നേട്ടം. പരിശുദ്ധ ഖുർആൻ മന:പാഠമാക്കിയ മുഹമ്മദ്‌ അഷ്ഹദിനെ ത്രില്ലടിച്ച- 93' ഉപഹാരവും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു

മൊഗ്രാൽ : പ്രപഞ്ചനാഥന്റെ വിശുദ്ധ വചനങ്ങൾ പരിപൂർണ്ണമായി ഹൃദ്യസ്ഥമാക്കുക വഴി മഹത്തായ ലക്ഷ്യം കൈവരിച്ച മൊഗ്രാൽ കോട്ട സ്വദേശി മുഹമ്മദ് അഷ്ഹദിനെ മൊഗ്രാൽ ഗവ: ഹൈസ്കൂൾ 92-93 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മയായ ത്രില്ലടിച്ച 93' ഉപഹാരവും ക്യാഷ് അവാർഡും  നൽകി അനുമോദിച്ചു.

അടുക്കത്ത്ബയൽ മജ്ലിസിൽ ഖുർആൻ കോളേജിൽ നിന്ന് ഹിഫ്ള് പഠനം പൂർത്തിയാക്കിയ മുഹമ്മദ് അഷ്ഹദ്, ഒറ്റരാത്രിയിലെ സുന്നത്ത് നിസ്കാരത്തിൽ 9 മണിക്കൂറും 45 മിനിറ്റും കൊണ്ട് പരിശുദ്ധ ഖുർആൻ തെറ്റില്ലാതെ കാണാതെ പാരായണം ചെയ്തുകൊണ്ട് 'ഖത്മു ഖിയാമ' എന്ന അപൂർവ്വ നേട്ടത്തിനും ഉടമയായി.
ഈ അത്യപൂർവ്വ നേട്ടം കൈവരിക്കുന്ന മേൽ സ്ഥാപനത്തിലെ തന്നെ ആദ്യത്തെ വിദ്യാർത്ഥിയാണ് അൽ ഹാഫിള് മുഹമ്മദ് അഷ്ഹദ്.

ത്രില്ലടിച്ച 93' കൂട്ടായ്മയുടെ ഉപഹാരം സലാം സഅദി കോട്ടക്കുന്നും ക്യാഷ് അവാർഡ് കോഡിനേറ്റർ ടി. കെ അൻവറും സമ്മാനിച്ചു. കൂട്ടായ്മ അംഗങ്ങളായ  മുഹമ്മദലി ശിഹാബ്  യു എം, ടി.എം ഫൈസ്, സൈനുദ്ദീൻ റോയൽ, അബ്ദുല്ല ഗ്രീൻപീസ്, അഷറഫ് ഗോവ, അബ്ദുൽ റഹീം സാറാ മാർട്ട്, മജീദ്.കെ, ലത്തീഫ് എൻ.എം,സിദ്ദീഖ് കൊടിയമ്മ,അതീഖ് റഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ത്രില്ലടിച്ച 93 കൂട്ടായ്മ അംഗം അതീഖ് റഹ്മാൻ- ഷാഹിന ദമ്പതികളുടെ മകനാണ് ഹാഫിള് മുഹമ്മദ് അഷ്ഹദ്. ഹിഫ്ള് പഠനത്തിൽ ഇരട്ട നേട്ടം കൈവരിക്കുക വഴി ഇശൽ ഗ്രാമത്തിന്റെ പ്രതാപമുയർത്തിയ മുഹമ്മദ് അഷ്ഹദിനെ ആദരിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടിലെ വിവിധ സംഘടനകളും ജമാഅത്ത് കമ്മിറ്റികളും.

No comments