കുമ്പള കോട്ടയിൽ നിധി തേടിയെത്തിയ അഞ്ചംഗ സംഘം പിടിയിൽ
കുമ്പള(www.truenewsmalayalam.com) : കുമ്പള ആരിക്കാടി കോട്ടയിൽ നിധി തേടിയെത്തിയ അഞ്ചംഗ സംഘത്തെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു.
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുജീബ് കമ്പാർ (46) പൊവൽ സ്വദേശി മുഹമ്മദ് ഫിറോസ് (28), പാലക്കുന്ന് സ്വദേശി അജാസ് (26), നീലേശ്വരം ബംഗള സ്വദേശി സഹദുദ്ദീൻ (26), മൊഗ്രാൽ പുത്തൂർ സ്വദേശി ജാഫർ (26) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
തിങ്കളാഴ്ച വൈകുന്നേരം ആരിക്കാടിയിലെ പുരാവസ്തു വിഭാഗത്തിന് കീഴിലുള്ള കോട്ടയ്ക്കകത്തെ പൊട്ടക്കിണറിൽ നിധി തേടിയെത്തിയതായിരുന്നു സംഘമെന്ന് പൊലീസ് പറഞ്ഞു.
വൈകുന്നേരം കോട്ടയ്ക്കകത്ത് കിളക്കുന്ന ശബ്ദവും മറ്റും കേട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ പരിസര വാസികൾ സംഘത്തെ തടഞ്ഞു നിർത്തുകയും പൊലീസിൽ വിവരം അറിയിക്കുകയും ആയിരുന്നു.
സംഘം സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.
Post a Comment