JHL

JHL

ജെസിഐ കാസറഗോടിന്റെ ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു


കാസറഗോഡ് (www.truenewsmalayalam.com) : ജെസിഐ കാസറഗോടിന്റെ ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ലീഡർഷിപ്പ് ട്രൈനിംങ് പ്രോഗ്രാം കാസറഗോഡ് അയോട്ട കമ്പ്യൂട്ടർ ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിൽ വെച്ച് സംഘടിപ്പിച്ചു.

 പരിപാടിയിൽ ജെസിഐ കാസറഗോഡ് വൈസ്  പ്രസിഡണ്ട് അഹമ്മദ് അജ്മൽ അധ്യക്ഷത വഹിച്ചു.
 മുൻ ജെസിഐ കാസറഗോഡ് പ്രസിഡന്റും ജെസിഐ ദേശീയ പരിശീലകനുമായ പുഷ്പാകരൻ ബെണ്ടിച്ചാൽ പരിപാടി ഉൽഘാടനം ചെയ്തു.

ജെസിഐ മേഖലാ പരിശീലകൻ ബിനീഷ് മാത്യു ക്ലാസ് എടുത്തു.
 ജെസിഐ കാസറഗോഡ് സെക്രട്ടറി മുഹമ്മദ് മഖ്‌സൂസ് , ഷംസീന, ഹബീബ എന്നിവർ പ്രസംഗിച്ചു.

 അയോട്ട ഡയറക്ടറും ജെസിഐ കാസറഗോഡ് വൈസ് പ്രസിഡന്റുമായ ശിഹാബുദ്ദീൻ എ എം സ്വാഗതവും രാജേന്ദ്രൻ  നന്ദിയും പറഞ്ഞു.


No comments