JHL

JHL

പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി അബുദാബി കമ്മിറ്റി പതിനഞ്ചാം വാർഷികവും നേതാക്കൾക്ക് സ്വീകരണവും ആത്മീയ സദസ്സും സംഘടിപ്പിച്ചു

 


അബുദാബി(www.truenewsmalayalam.com) : പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി അബുദാബി കമ്മിറ്റിയുടെ പതിനഞ്ചാം വാർഷികവും , ആത്മീയ സദസും, നാട്ടിൽനിന്ന് എത്തിയ സ്ഥാപന നേതാക്കൾക്ക് സ്വീകരണവും നൽകി.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ കമ്മിറ്റി  പ്രസിഡന്റ്  അസീസ് പെർമൂദെ സാഹിബിന്റെ അധ്യക്ഷതയിൽ മഞ്ചേശ്വരം മണ്ഡലം MLA  എ കെ എം അഷറഫ് സാഹിബ് ഉദ്ഘാടനം ചെയ്തു .

സ്ഥാപന പ്രവർത്തനങ്ങളെക്കുറിച്ച് സ്ഥാപന ചെയർമാൻ അബ്ദുൽ മജീദ് ദാരിമി ഉസ്താദ് ,സദർ മുദരിസ് ഹാറൂൺ അഹ്സനി ഉസ്താദ് , ഹാഫിസ്  സൈൻ സഖാഫി ഉസ്താദ്  തുടങ്ങിയവർ വിശദീകരിച്ചു സംസാരിച്ചു 

സ്ഥാപന ട്രഷററും,മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ്   പ്രസിഡണ്ടുമായ അസീസ് മരിക്കെ സാഹിബും സ്ഥാപനത്തിന്റെ ആവശ്യതകളെ  പറ്റി സംസാരിച്ചു.

നാട്ടിൽനിന്ന് എത്തിയ സ്ഥാപന ചെയർമാൻ മജീദ് ദാരിമി ഉസ്താദിനെയും  സദർ മുദരിസ് ഹാറൂൺ അഹ്സനി ഉസ്താദിനെയും, സ്ഥാപന ട്രഷറർ അസീസ് മരിക്കെ സാഹിബിനെയും ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു.  

സ്ഥാപന അഡ്വൈസറി ബോർഡ് ചെയർമാൻ മോണു അൽനൂർ സാഹിബിനെയും, മൊയ്തീൻകുട്ടി ഹാജി ദിബ്ബ  അവർകളെയും , ദുബായ് കമ്മിറ്റി പ്രസിഡൻറ്

മഹ്മ്മൂദ് ഹാജി പൈവളികെ അവർകളെയും ചടങ്ങിൽ ഷോൾ അണിയിച്ചു ആദരിച്ചു.

അബുദാബി കാസർഗോഡ് ജില്ല SKSSF പ്രസിഡന്റ്  അഷറഫ് മീനാപ്പീസ്, ജനറൽ സെക്രട്ടറി ഫൈസൽ സിത്താങ്കോളി, അബുദാബി സ്റ്റേറ്റ് SKSSF നേതാവ് ഇസ്മായിൽ ഉദിനൂർ , കാസർഗോഡ് ജില്ല KMCC സെക്രട്ടറി ഹനീഫ് ചള്ളങ്കായം, സെക്രട്ടറി ഇസ്മായിൽ മുഗുളി മൊയ്തീൻകുട്ടി ഹാജി ദിബ്ബ , ദുബായ് കമ്മിറ്റി പ്രസിഡൻറ് മഹമൂദ് ഹാജി, ദുബായ് കമ്മിറ്റി  സെക്രട്ടറി  അസീസ് ബള്ളൂർ , തുടങ്ങിയവർ സംസാരിച്ചു.

 കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ ഹാജി കമ്പള സ്വാഗതവും, ട്രഷറർ ഹമീദ്  മാസിമാർ നന്ദിയും പറഞ്ഞു.


No comments