JHL

JHL

യുണൈറ്റഡ് കൊമ്പനടുക്കം ക്രിക്കറ്റ് ലീഗ് സീസൺ 2 ടീം പി.എൽ.സി ജേതാക്കൾ

ചെമ്മനാട്: യുണൈറ്റഡ് കൊമ്പനടുക്കം ജി.സി.സി. യുടെ ആഭിമുഖ്യത്തിൽ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന യുണൈറ്റഡ് കൊമ്പനടുക്കം ക്രിക്കറ്റ് ലീഗ് സീസൺ 2 ൽ ടീം പി. എൽ.സി (പാലിച്ചിയടുക്കം) ജേതാക്കളായി. വാശിയേറിയ മത്സരങ്ങൾക്ക് ഒടുവിൽ ടീം പരവനടുക്കം ആണ് ഫൈനലിൽ മുട്ടുമടക്കിയത്. കഴിഞ്ഞ സീസൺ 1 ലും ടീം പി.എൽ.സി. തന്നെയാണ് ജേതാക്കൾ ആയത്.  സമദ് ചട്ടഞ്ചാലും ഷാജ ചെമ്മനാടും ടൂർണമെൻ്റിലെ താരങ്ങളായി. മികച്ച ബാറ്റ്സ്മാൻമാരായി അഫ്സൽ കൊമ്പനടുക്കവും അഹമ്മദ് മഷൂദ് കപ്പണയടുക്കവും മികച്ച ബൗളർമാറായി ജാഫർ പെരുമ്പളയും ഷഹബാസ് ചെമ്മനാടിനെയും തിരഞ്ഞെടുത്തു.. കളിയിലുടനീളം മികച്ച ഫീൽഡിംഗ് കാഴ്ച വച്ച യുവ കളിക്കാരൻ തമീം സി.കെ യ്ക്ക്മികച്ച ഫീൽഡറിനുള്ള പുരസ്കാരം നൽകി. ടൂർണമെൻ്റിൻ്റെ സമാപന ചടങ്ങിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് എൻ. എ. ബദറുൽ മുനീർ, ക്ലബ് രക്ഷാധികാരിയും ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൻസൂർ കുരിക്കൾ, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ അമീർ പാലോത്ത് ,  റിട്ടയേർഡ് ഡി.വൈ.എസ്.പി. സി. എ. അബ്ദുൽ റഹീം, യുണൈറ്റഡ് ക്ലബ് പ്രസിഡൻ്റ് സലാം എൽ. ടി. സെക്രട്ടറി ഫൈസൽ ആലിച്ചേരി,  ഹംസ കുറിച്ചിപ്പള്ളം, ഹാഫിസ് ചെമ്മനാട് ,  ശിഹാബ് സിറ്റി ഗോൾഡ് , ബഷീർ ആലിച്ചേരി, കെ. ടി. മുഹമ്മദ് , സഫറുദ്ധീൻ, നാസർ എം.സി., മുനീർ കോലാതൊട്ടി എന്നിവർ പങ്കെടുത്തു. ക്ലബ് വൈസ് പ്രസിഡൻ്റ് സലീം ആലിചേരി, ജാബിർ കൊലാതൊട്ടി, ഹസൈനാർ കൊമ്പനടുക്കം, ഇർഷാദ് കാങ്കുഴി, ശരീഫ് കൊളമ്പക്കാൽ എന്നിവർ നേതൃത്വം നൽകി.

No comments