ചരിത്ര പ്രസിദ്ധമായ കുമ്പോൽ മഖാം ഉറൂസ് വ്യാഴാഴ്ച്ച ആരംഭിക്കും
കുമ്പള : വടക്കേ മലബാറിലെ സപ്ത ഭാഷ സംഗമ ഭൂമിയും പൂർവ്വ കാലം തൊട്ടേ പള്ളി ദർസ് സംവിദാനത്തിന് പ്രാംരംഭം കുറിച്ച നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുള്ള നിരവധി സൂഫീവര്യരെയും,പണ്ഡിത മഹത്തുക്കളെയും സമുദായത്തിന് സമർപ്പിച്ച ആയിരം ജമാഅത്ത് എന്നറിയപ്പെടുന്ന കുമ്പോൽ മുസ്ലിം വലിയ ജമാഅത്ത് പള്ളി അങ്കണത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന നിരവധി കശ്ഫ് കറാമത്തുകൾ കൊണ്ട് അനുഗ്രഹീതമായ ജാതി മത ഭേതമന്യേ ദിനേന സന്ദർശനത്തിനായി എത്തുന്ന സയ്യിദ് അറബി വലിയുള്ളാഹി (റ) മഹാനവർകളുടെ പേരിൽ അഞ്ചു വര്ഷത്തിലൊരിക്കൽ നടത്തി വരാറുള്ള കുമ്പോൽ മഖാം ഉറൂസിന് 2025 ജനുവരി 16 മുതൽ 26 വരെയായി വിപുലമായ പരിപാടികളോടെ നടത്തപ്പെടുകയാണ്.
10 രാത്രികളിലായി കാലിക പ്രസക്തമായ വിഷയങ്ങളെ ആസ്പദമാക്കി പ്രഗത്ഭരായ മത പണ്ഡിതന്മാരുടെ പ്രഭാഷണങ്ങൾ,പ്രമുഖരായ സാദാത്തീങ്ങളുടെ ഭക്തി സാന്ദ്രമായ പ്രാർത്ഥന സദസ്സുകൾ, മജ്‌ലിസുന്നൂർ, മദനീയം, ഇശ്‌ഖേ റസൂൽ ആത്മീയ സദസ്സുകൾ,രോഗികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണവും,ഓരോ മഹല്ലിന്റെയും ഉത്തവാദിത്തങ്ങളും കടമകളും ചർച്ചചെയ്യപ്പെടുന്ന മഹല്ല് പ്രതിനിധി സംഗമം,ലഹരിയിലും സാമൂഹ്യ വിരുദ്ധ പ്രവത്തനങ്ങളിലും അറിഞ്ഞോ അറിയാതെയോ അകപ്പെട്ടു പോകുന്ന വർത്തമാന കാല വിദ്യാർത്ഥി യുവജനങ്ങൾക്ക് നേരായ പാതയിൽ സഞ്ചരിക്കാൻ പ്രാപ്തമാകുന്ന വിദ്യാർത്ഥി യുവജന സംഗമം, വനിത സംഗമം, ഏറെ പ്രാധാന്യമുള്ള ചരിത്ര സെമിനാർ,കുമ്പോൽ ഉസ്താദ് മർഹൂം പി എ അഹമദ് മുസ്‌ലിയാർ അനുസ്മരണവും ദർസ് പൂർവ്വ വിദ്യാർത്ഥി സംഗമവും,ജില്ലയിലെ തിരഞ്ഞെടുത്ത 14 ഓളം അറബി കോളേജുകളെ പങ്കെടുപ്പിച്ചുള്ള ബുർദ്ദ പാരായണ മത്സരം, പ്രവാസികൾക്ക് ഏറെ മുതൽക്കൂട്ടാകുന്ന പ്രവാസി സംഗമം, കുമ്പോൽ സയ്യിദ് അറബി വലിയുല്ലാഹിയുടെ നാമ ദേയത്തിൽ കുമ്പോലിൽ പ്രവർത്തിച്ചു വരുന്ന ഹിഫ്ള് കോളേജിൽ നിന്നും പഠനം പൂർത്തീകരിച്ച 10 ഹാഫിളീങ്ങൾക്കുള്ള ഹിഫ്ള് സനദ് ദാനം തുടങ്ങയ പരിപാടികൾ ഉറൂസിന്റെ ഭാഗമായി നടക്കും
ഉറൂസിന് തുടക്കം കുറിച്ച് ജനുവരി 16 വ്യാഴാഴ്ച്ച രാവിലെ
10 മണിക്ക്
മഖാം കൂട്ട സിയാറത്തിന് സയ്യിദ് അതാഉള്ള തങ്ങൾ ഉദ്ദ്യാപുരം നേതൃത്വം നൽകും,തുടർന്ന് ഉറൂസ് കമ്മിറ്റി ചെയർമാൻ എം അബ്ബാസ് പതാക ഉയർത്തും
രാത്രി 8 മണിക്ക് നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പ്രാർത്ഥന നിർവഹിക്കും,കുമ്പള മേഖലാ സംയുക്ത ജമാഅത്ത് ഖാസിയും സമസ്ത കേരള ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ ശൈഖുൽ ജാമിയ ഫ്രൊഫസർ കെ ആലിക്കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും, കുമ്പോൽ സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ വിശിഷ്ട അതിഥിയായി സംബന്ധിക്കും,
കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി മുഖ്യ പ്രഭാഷണം നടത്തും.
കുമ്പള മേഖലാ സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ,അബ്ദുൽ മജീദ് ബഖവി,
അബ്ദുൽ റസാഖ് ഫൈസി അൽ മുർഷിദി മുദരിസ് കുമ്പോൽ,
അബ്ദുൽ മജീദ് അമാനി മുദരിസ് ആരിക്കാടി കടവത്ത്,
അബ്ദുൽ ഖാദർ സഖാഫി
ഖത്തീബ് ബദിരിയ ജുമാ മസ്ജിദ് പി കെ നഗർ,
അബ്ദുൽ ജുനൈദ് ഫൈസി മുദരിസ് ബംബ്രാണ,
മഹമൂദ് സഅദി ഖത്തീബ് കൊടിയമ്മ,
അബ്ദുൽ റഷീദ് സഖാഫി മുദരിസ് ഉളുവാർ,അബ്ദുൽ മുനീർ ലത്തീഫി ഖത്തീബ്
മുഹ്‌യദ്ദീൻ ജുമാ മസ്ജിദ് മുഹ്‌യദ്ദീൻ നഗർ ആരിക്കാടി,കബീർ ഫൈസി പെരിങ്കടി
ഖത്തീബ് ഖിളർ ജുമാ മസ്ജിദ് ആരിക്കാടി കുന്നിൽ,
അബ്ദുൽ റസാഖ് സൈനി ഖത്തീബ് രിഫാഹിയാ ജുമാമസ്ജിദ് ബന്നങ്കുളം, കുമ്പോൽ സദർ മുഹമ്മദലി അസ്ഹരി
ഹാജി പി കെ മുസ്തഫ പ്രസിഡണ്ട് കുമ്പോൽ മുസ്ലിം വലിയ ജമാഅത്ത്,
മുഹമ്മദ് കുഞ്ഞി കുമ്പോൽ ജനറൽ സെക്രട്ടറി കുമ്പോൽ മുസ്ലിം വലിയ ജമാഅത്ത്,ഹുസ്സൈൻ ദർവേഷ് ട്രഷറർ കുമ്പോൽ മുസ്ലിം വലിയ ജമാഅത്ത്,
മുഹമ്മദ് ഹാജി കോരികണ്ടം ട്രഷറർ ഉറൂസ് കമ്മിറ്റി, കുമ്പോൽ ജമാഅത്ത് ഭാരവാഹികളായ മുഹമ്മദ് ഹാജി മംഗൽപാടി, സിദ്ദീഖ് പുജൂർ, ഹിഫ്ള് കോളേജ് ഭാരവാഹികളായ എ കെ മുഹമ്മദ്, എം എച്ച് ഖാദർ, ബി വി ഖാലിദ്, മുംബൈ കുമ്പോൽ ജമാഅത്ത് ഭാരവാഹികളായ അഷ്‌റഫ് പോക്കർ ഹാജി, ഖാലിദ് ചെറിയ കുന്നിൽ തുടങ്ങിയവർ സംബന്ധിക്കും.
ഉറൂസ് കമ്മിറ്റി ജനറൽ കൺവീനർ കെ പി ശാഹുൽ ഹമീദ് സ്വാഗതവും കൺവീനർ അഷ്‌റഫ് സഅദി ആരിക്കാടി നന്ദിയും പറയും.
തുടർന്നുള്ള രാത്രികളിൽ സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ,അബ്ദുൽ സലാം മുസ്‌ലിയാർ ദേവർശോല,
സയ്യിദ് ജഹ്ഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ,മുഹമ്മദ് ഹനീഫ് നിസാമി അൽമുർഷിദി,ശൈഖുനാ യൂ എം അബ്ദുൽ റഹ്‌മാൻ മുസ്‌ലിയാർ,
അൻവർ മുഹ്‌യദ്ദീൻ ഹുദവി ആലുവ,സയ്യിദ് കെ എസ് അലി തങ്ങൾ കുമ്പോൽ,കുമ്മനം നിസാമുദ്ദീൻ അസ്ഹരി,
സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ അൽഹൈദ്രോസി എരുമാട്,നൗഫൽ സഖാഫി കളസ,
സയ്യിദ് അബ്ദുൽ റഹ്‌മാൻ ഇമ്പിച്ചി കോയ തങ്ങൾ ബായാർ, പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി തുടങ്ങിയ സാദാത്തുക്കളും പണ്ഡിതന്മാരും മതപ്രഭാഷണ പരിപാടികളിൽ സംബന്ധിക്കും
ജനുവരി 17 വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് നടക്കുന്ന മഹല്ല് പ്രതിനിധി സംഗമം തളങ്കര ഖത്തീബ് അബ്ദുൽ മജീദ് ബഖവി ഉദ്‌ഘാടനം ചെയ്യും, വഖഫ് ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ അഡ്വ വി എം ജമാൽ മുഖ്യ പ്രഭാഷണം നടത്തും,
18 ശനി രാവിലെ 10 മണിക്ക് നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കര ക്ലാസ്സും കാസറഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ഉദ്‌ഘാടനം ചെയ്യും കുമ്പള സി എച്ച് സി ഹെൽത്ത് സൂപ്പർവൈസർ ടെന്നിസൺ തോമസ് പ്രഭാഷണം നടത്തും, അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് നടക്കുന്ന ചരിത്ര സെമിനാർ രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്‌ഘാടനം ചെയ്യും, പ്രമുഖ വാഗ്മി ശുഹൈബുൽ ഹൈത്തമി മുഖ്യ പ്രഭാഷണം നടത്തും,
19 ഞായറാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന വിദ്യാർത്ഥി യുവജന സംഗമം കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസിലർ ഡോ ഖാദർ മാങ്ങാട് ഉദ്‌ഘാടനം ചെയ്യും, പ്രമുഖ പ്രഭാഷകൻ അനസ് അമാനി പുഷ്പഗിരി മുഖ്യ പ്രഭാഷണം നടത്തും, കുമ്പള സർക്കിൾ ഇനിസ്‌പെക്ടർ കെ പി വിനോദ്‌കുമാർ മുഖ്യ അതിഥിയായി പങ്കെടുക്കും,മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന മഹത്തായ മജ്‌ലിസുന്നൂർ ആത്മീയ സദസിന് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽബുഖാരി കുന്നുങ്കൈ നേതൃത്വം നൽകും,
20 തിങ്കൾ രാവിലെ 10 മണിക്ക് നടക്കുന്ന വനിത സംഗമത്തിന് ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി ഷീ ക്യാമ്പസ് പ്രൻസിപ്പൽ നസീല ബിൻത്ത് ഖാസിം മുസ്‌ലിയാർ നേതൃത്വം നൽകും,രാത്രി 8 മണിക്ക് നടക്കുന്ന മദനീയം ആത്മീയ സദസ്സിന് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങളുടെ പ്രാർത്ഥനയോടെ അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകും,
21 ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് നടക്കുന്ന കുമ്പോൽ ഉസ്താദ് അനുസ്മരണവും ദർസ് പൂർവ്വ വിദ്യാർത്ഥി സംഗമവും കുമ്പോൽ മുദരിസ് അബ്ദുൽ റസാഖ് ഫൈസി അൽമുർഷിദി യുടെ അധ്യക്ഷതയിൽ സയ്യിദ് പൂക്കുഞ്ഞി തങ്ങൾ ഉദ്യാവർ ഉദ്‌ഘാടനം ചെയ്യും, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി അനുസ്മരണ പ്രഭാഷണം നടത്തും,
22 ബുധനാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന 14 ഓളം അറബിക്കോളേജുകൾ മാറ്റുരക്കുന്ന ബുർദ പാരായണ മത്സരം ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി പ്രൻസിപ്പൽ ശൈഖുനാ ബി കെ അബ്ദുൽ ഖാദർ അൽഖാസിമി ഉദ്‌ഘാടനം ചെയ്യും,
23 വ്യാഴം ഉച്ചയ്ക്ക് 3 മണിക്ക് കെ എം എ യൂ പി സ്‌കൂൾ പി ടി എ പൂർവ്വ വിദ്യാർത്ഥി സംഗമം കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള ഉദ്ഘടനം ചെയ്യും, മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന ഇശ്‌ഖേ റസൂൽ ആത്മീയ സദസ്സിന് സയ്യിദ് യഹ്‌യ തങ്ങൾ അൽ ഹാദി അവർകളുടെ പ്രാർത്ഥനയോടെ അൻവർ അലി ഹുദവി മലപ്പുറം നേതൃത്വം നൽകും,
24 വെള്ളിയാഴ്ച്ച ജുമുഅ നിസ്‌കാരാനന്തരം നടക്കുന്ന പ്രവാസി സംഗമം എ കെ എം അഷ്‌റഫ് എം എൽ എ ഉദ്‌ഘാടനം ചെയ്യും, പ്രമുഖ പ്രഭാഷകൻ അഡ്വ ഹനീഫ് ഹുദവി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തും
25 ശനിയാഴ്ച്ച രാത്രി 8 മണിക്ക് നടക്കുന്ന
സമാപന സമ്മേളന ഉദ്‌ഘാടനവും
ഹിഫ്ള് സനദ് ദാനവും സമസ്ത കേരള ജംഇയത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും കുമ്പോൽ സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ വിശിഷ്ട്ട അതിഥിയായി പങ്കെടുക്കും,എൻ പി എം സയ്യിദ് ഷറഫുദ്ദീൻ തങ്ങൾ റബ്ബാനി പ്രാർത്ഥനക്ക് നേതൃത്വം നല്കും. ജമാഅത്ത് പ്രസിഡണ്ട് ഹാജി പി കെ മുസ്തഫ അധ്യക്ഷത വഹിക്കും.
സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും
സയ്യിദ് ഹാദി തങ്ങൾ കൊപ്പളം
അബ്ദുൽ റസാഖ് അബ്‌രാരി ഇമാം ടൗൺ ജുമാ മസ്ജിദ് കാസറഗോഡ്,
ഉമർ ഹുദവി പുളപ്പാടം
ഖത്തീബ് ബദർ ജുമാ മസ്ജിദ് കുമ്പള,
ഹസ്സൻ ദാരിമി മുദരിസ് ഒളയം ജുമാ മസ്ജിദ്,
മുഹമ്മദ് ഷാഫി സഅദി
മുദരിസ് ഷിറിയ,
ജുനൈദ് അംജദി അൽ ഹുമൈദി മുദരിസ് മുട്ടം,
മുഹമ്മദ് ഷുഹൈൽ ഫൈസി
ഖത്തീബ് ബന്ദിയോട്,
അബ്ദുൽ റസാഖ് അസ്ഹരി പാത്തൂർ
മുദരിസ് മള്ളങ്കൈ,
അബ്ദുൽ റസാഖ് ഫൈസി അൽ മുർഷിദി
മുദരിസ് കുമ്പോൽ,
ഹാഫിള് ഗുൽഫറാസ് അൻസാരി,ഹാഫിള് സുബൈർ അശ്‌റഫി,
എ മുഹമ്മദ് കുഞ്ഞി
ജനറൽ സെക്രട്ടറി കുമ്പോൽ ജമാ അത്ത്,
എം അബ്ബാസ്
ചെയർമാൻ ഉറൂസ് കമ്മിറ്റി, കുമ്പോൽ ജമാഅത്ത് ഭാരവാഹികളായ റസാഖ് പടിഞ്ഞാർ, ഹമീദ് ബാപ്പു, ദുബായ് കുമ്പോൽ മഹ്ദനുൽ ഇസ്ലാം സംഘം പ്രതിനിധികളായ അബ്ദുൽ റഹ്‌മാൻ മാന, മുഹമ്മദ് കോട്ട തുടങ്ങിയവർ സംബന്ധിക്കും
ഉറൂസ് കമ്മിറ്റി ജനറൽ കൺവീനർ കെ പി ശാഹുൽ ഹമീദ് സ്വാഗതവും
കൺവീനർ ബി എ റഹ്‌മാൻ ആരിക്കാടി നന്ദിയും പറയും
ജനുവരി 26 ഞായറാഴ്ച രാവിലെ 7 മണിക്ക് മൗലൂദ് സദസ്സ്
തുടർന്ന് കാൽ ലക്ഷത്തോളം പേർക്ക് തബറുക് വിതരണത്തോട് കൂടി കുമ്പോൽ മഖാം ഉറൂസിന് പരിസമാപ്തി കുറിക്കും.
പത്ര സമ്മേളനത്തിൽ കുമ്പോൽ മുസ്ലിം വലിയ ജമാഅത്ത് പ്രസിഡണ്ട് ഹാജി പി കെ മുസ്തഫ, ജനറൽ സെക്രട്ടറി എ മുഹമ്മദ് കുഞ്ഞി, ജമാഅത്ത് ട്രഷറർ ഹുസ്സൈൻ ദർവേഷ്,ഉറൂസ് കമ്മിറ്റി ചെയർമാൻ എം അബ്ബാസ്, ജനറൽ കൺവീനർ കെ പി ശാഹുൽ ഹമീദ്,ട്രഷറർ മുഹമ്മദ് ഹാജി കോരികണ്ടം,
പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ ബി എ റഹ്‌മാൻ ആരിക്കാടി, അഷ്‌റഫ് സഅദി ആരിക്കാടി,പബ്ലി സിറ്റി കമ്മിറ്റി ചെയർമാൻ എ കെ ആരിഫ് സംബന്ധിച്ചു
Post a Comment