JHL

JHL

ഷിറിയ പുലിമുട്ട്; മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കുമ്പള :  ഷിറിയ പുലിമുട്ട് നിർമ്മാണ പ്രവൃത്തിക്ക് CRZ (Costal Regulation Zone) അനുമതി ലഭിക്കുന്നതിന് വേണ്ടി ബഹു.സി.എച്ച് കുഞ്ഞമ്പു എം.എൽ.എ യുടെയും മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫിന്റെയും നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഇക്കാര്യത്തിൽ ആവശ്യമായത് ചെയ്യാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. CRZ മെമ്പർ സെക്രട്ടറിയെ കാണുകയും CRZ അനുമതിക്കുവേണ്ടി ആവശ്യമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മെമ്പർ സെക്രട്ടറിയും ഇക്കാര്യത്തിൽ അനുഭാവ പൂർണമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. സിപിഐഎം കുമ്പള ഏരിയ സെക്രട്ടറി സി.എ.സുബൈർ, മത്സ്യ തൊഴിലാളി യൂണിയൻ(CITU) കുമ്പള ഏരിയ സെക്രട്ടറി എർമു ആരിക്കാടി, മുഹമ്മദ്‌ കുഞ്ഞി കടവത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.

No comments