JHL

JHL

ട്രെയിനിൽ നിന്ന് തെറിച്ചുവീണു യുവാവ് മരിച്ചു

 


കുമ്പള(www.truenewsmalayalam.com) : ട്രെയിനിൽ നിന്ന് തെറിച്ചുവീണ് യുവാവ് മരിച്ചു. ബന്ദിയോട് അടുക്കയിലെ ഹുസൈൻ സവാദ് (35) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം മംഗളുരുവിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിനിൽ നിന്നാണ് ഇയാൾ തെറിച്ചു വീണത്. കുമ്പള റെയിൽവേ സ്റ്റേഷന് 150 മീറ്റർ അകലെ ആരിക്കാടി കടവത്ത് കുറ്റിക്കാട്ടിൽ നിന്നാണ് ജഡം കണ്ടെത്തിയത്.

ട്രെയിനിൽ നിന്ന് ഒരാൾ തെറിച്ചു വീഴുന്നത് കണ്ട് സഹയാത്രക്കാർ വിവരം കുമ്പള റെയിൽവേ സ്റ്റേഷനിൽ അറിയിച്ചിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

No comments