“സംഘ് പ്രീണനം നടത്തിയാണ് കോൺഗ്രസ് സ്വയം തകർന്നത് എന്ന് സി പി എം ഓർക്കണം” ജമാ അത്തെ ഇസ് ലാമി
കുമ്പള : സംഘ് പ്രീണനം നടത്തിയാണ് കോൺഗ്രസ് സ്വയം തകർന്നത് എന്ന് സി പി എം ഓർക്കുന്നത് സി പി ഐ എമ്മിന് സ്വയം തകർന്ന് തരിപ്പണമാക്കാതിരിക്കാൻ നല്ലതാണെന്ന് ജമാത്തെ ഇസ് ലാമി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സലീം മമ്പാട് പറഞ്ഞു.
“ജമാത്തെ ഇസ് ലാമിക്ക് പറയാനുള്ളത്” എന്ന തലക്കെട്ടിൽ കുമ്പള ടൗണിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി പി എം വിതക്കുന്ന വിത്ത് കൊയ്യുന്നവർ സംഘ് പരിവാർ ആയിരിക്കും എന്ന് ഇനിയെങ്കിലും ഇടതുപക്ഷം മനസ്സിലാക്കേണ്ടതുണ്ട് . പിണറായി വിജയന്റെ അടിമകളായി പാർട്ടി സെക്രട്ടറിയടക്കം മാറിയ സാഹചര്യത്തിൽ ഇത് സി പി ഐ എമ്മിന്റെ അവസാനത്തിന്റെ തുടക്കമാണെന്ന് നാം തിരിച്ചറിയുന്നു. അദ്ദേഹം പറഞ്ഞു.
ജമാത്തെ ഇസ് ലാമി കാസറഗോഡ് ജില്ലാ സെക്രട്ടറി പി എസ് അബ്ദുല്ലക്കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.
എസ് ഐ ഒ സംസ്ഥാന സെക്രട്ടറി ഷിബിൻ റഹ്മാൻ പ്രഭാഷണം നടത്തി.
ജമാ അത്തെ ഇസ് ലാമി കുമ്പള ഏരിയ പ്രസിഡന്റ് ബി എം അബ്ദുല്ല സ്വാഗതവും സെക്രട്ടറി ഇസ്മായിൽ മൂസ നന്ദിയും പറഞ്ഞു.

Post a Comment