JHL

JHL

കുമ്പള ഗ്രാമപഞ്ചായത്തിൻ്റെ ജി ഐ എസ് മാപ്പിങ് പദ്ധതിയുടെ ഡ്രോൺ സർവേ ഉദ്ഘാടനം എം എൽഎ എകെഎം അഷറഫ് നിർവ്വഹിച്ചു

കുമ്പള.കുമ്പളയിൽ ജി.ഐ.എസ് മാപ്പിങ് പദ്ധതിയുടെ ഡ്രോൺ സർവ്വേ ആരംഭിച്ചു.                   
 കുമ്പള ഗ്രാമപഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ജി.ഐ.എസ് മാപ്പിംഗ് പദ്ധതിയുടെ ഡ്രോൺ സർവ്വേയ്ക്ക് തുടക്കമായി.

കുമ്പള ഗ്രാമപഞ്ചയാത്തിനെ സമ്പൂർണ്ണ ദൗമവിവര പഞ്ചായത്തായി മാറ്റുന്നതിൻ്റെ ഭാഗമായാണ് ഡ്രോൺ സർവ്വേ നടത്തുന്നത്. പഞ്ചായത്ത് പരിധിയിലെ ജലസ്രോതസ്സുകൾ,റോഡുകൾ,കെട്ടിടങ്ങൾ,തെരുവുവിളക്കുകൾ,കുടിവെള്ളപൈപ്പുകൾ,കുളങ്ങൾ,തോടുകൾ,കിണറുകൾ,പാലങ്ങൾ എന്നിവ ഡ്രോൺ ഉപയോഗിച്ച് വിവരശേഖരണം നടത്തും.കെട്ടിടങ്ങളുടെ വിസ്തീർണവും കുടുംബാംഗങ്ങളുടെവിവരങ്ങളും ഇത് വഴി നേരിട്ട് ശേഖരിക്കും.

ഡ്രോൺ സർവ്വേയുടെ സ്വിച്ച് ഓൺ കർമ്മം മഞ്ചേശ്വർ എംഎൽഎ എകെഎം അഷറഫ് നിർവ്വഹിച്ചു. പ്രസിഡന്റ് യു പി താഹിറാ- യൂസഫ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ,അംഗങ്ങളായകൗലത് ബീവി, അസിസ്റ്റൻഡ് സെക്രട്ടറി മാധവൻ,ജെ എസ് ഷൈജു, പ്രൊജക്റ്റ് കോർഡിനേറ്റർ അശ്വൻ പി കെ, പ്രോജക്റ്റ് മേനേജർ നിധീഷ് പിപഞ്ചായത്ത് ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ പങ്കെടുത്തു.

സർവ്വേ പൂർത്തിയാകുന്നതോടെ കുമ്പള ഗ്രാമപഞ്ചായത്തിലെ എല്ലാ വിവരങ്ങളും ഡിജിറ്റെൽ സംവിധാനത്തിലാകും.കുമ്പള ഗ്രാമപഞ്ചായത്തിൻ്റെ 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജെ ഐ എസ് മാപ്പിംഗ് സർവ്വേ നടക്കുന്നത് പ്രൊജക്ടിൻ്റെ നിർവ്വഹണചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യൂഎൽ സിസി)യാണ് നിർവ്വഹിക്കുന്നത്.



No comments