പ്രകൃതി ചൂഷണത്തിനെതിരേ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പ്രതിഷേധിക്കുമെന്ന് സാമുഹ്യ പ്രവർത്തകൻ
കുമ്പള(www.truenewsmalayalam.com) : മണ്ണും മരങ്ങളങ്ങളടക്കമുള്ള പ്രകൃതി വിഭവങ്ങൾ ഇതര സംസ്ഥാനങ്ങിലേക്ക് കടത്തിക്കൊണ്ടു പോകുന്നത് വ്യാപകമായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനെതിരേ
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പ്രതിഷേധിക്കുമെന്ന് സാമൂഹ്യ പ്രവർത്തകൻ എൻ.കേശവ് നായക്.
കുമ്പള പ്രസ്ഫേറത്തിൽ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിയമങ്ങൾ കാറ്റിൽ പറത്തി കഴിഞ്ഞ കുറേ കാലങ്ങളായി അനന്തപുരം വ്യവസായ പാർക്കിനോട് ചേർന്ന് മരത്തടികളും മണ്ണും തമിഴ്നാട്, ആഡ്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നു.
ഇത്തരം നിയമ ലംഘനങ്ങൾക്കെതിരേ മുപ്പത് വർഷമായി പോരാട്ടം തുടർന്നു വരുന്നു.
വിഷയത്തിൽ രാഷ്ട്രപതി, കേന്ദ്ര സർക്കാർ, സംസ്ഥാന മുഖ്യമന്ത്രി,വകുപ്പ് മന്ത്രിമാർ ഉൾപ്പെടെ മുഖ്യാധാര രാഷ്ട്രീയ പാർട്ടികൾക്ക് നിരവധി പരാതികൾ നൽകിയിട്ടുണ്ട്. യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല.
മാഫിയകളെ സംരക്ഷിക്കുന്ന കാര്യത്തിൽ എല്ലാവരും ഒരുഒരുപോലെയാണ് അഴിമതി, ആചാര ലംഘനം, സാമൂഹ്യ വിരുദ്ധ പ്രവർത്തനം സ്ത്രീകൾക്കും കുട്ടികൾക്കുമെതിയെയുള്ള അതിക്രമം എന്നീ വിഷയങ്ങളിലും നിരന്തര ഇടപെടലുകൾ നടത്തിവരുന്നതായും അദേഹം പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളും ഭരണകൂടവും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് കുട പിടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
ഉന്നത സർക്കാർ ഉദ്യാഗസ്ഥർക്ക് മാഫിയകളുമായുള്ള ചങ്ങാത്ത മാണ് പ്രകൃതി ചൂഷണങ്ങൾക്ക് പ്രധാന കാരണം.
കോടികളുടെ നികുതി വെട്ടിലൂടെ നിയമ ലംഘനം നടത്തുന്ന മാഫിയകളെ കുറിച്ച് അധികൃതർക്ക് കൃത്യമായ വിവരം ലഭിച്ചിട്ടും അവർക്കെതിരേ നടപടി എടുക്കാൻ തയ്യാറാകുന്നില്ല.
വയനാട്,ഷിരൂർ ദുരന്തങ്ങൾ നമുക്ക് മുന്നിൽ വലിയ പാഠമാണ്.ഷിരൂർ ദുരന്തമുഖത്ത് എ.കെ.എം അഷ്റഫ് എം.എൽ.എ നടത്തിയ ഇടപെടൽ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
Post a Comment