JHL

JHL

മംഗൽപാടി പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പിഡിപി


കുമ്പള(www.truenewsmalayalam.com): വയനാട് ദുരന്ത പ്രദേശത്തെ അഭയാർത്ഥികൾക്ക് സാന്ത്വനമേകാൻ നാട്ടുകാർ സമാഹരിച്ച് നൽകിയ അവശ്യ സാമാഗ്രികൾ മോഷണം നടത്തിയെന്ന ആരോപണം നേരിടുന്ന മംഗൽപാടി പഞ്ചായത്ത്‌ ഭരണ സമിതിക്കെതിരെ ഉന്നതതല അന്വേഷണം വേണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 

ഇത്‌ സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായി നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 

നാടിനെ നടുക്കിയ ദുരന്തത്തിന്റെ മറവിൽ സാധന സാമഗ്രികൾ സമാഹരിച്ചു മോഷണം നടത്തുക വഴി കേരളത്തിന്‌ അപമാനമായി മാറിയിരിക്കുകയാണ് മംഗൽപാടി ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതി.

ആരോപണ വിധേയരായവർക്കെതിരെ അന്വേഷണ കമ്മീഷൻ എന്ന പ്രഹസനം നടത്തി മുസ്ലിം ലീഗ് നേതൃത്വം സംഭവത്തെ ലഘൂകരിക്കാൻ ശ്രമിക്കരുത്.

മുസ്ലിം ലീഗിനുള്ള പാരമ്പര്യത്തിൽ പ്രതീക്ഷയർപ്പിച്ചു കൊണ്ട് സാധാരണക്കാരായ വോട്ടർമാർ അധികാരത്തിലേറ്റിയ ജനപ്രതിനിധികൾ നീചമായ രീതിയിലുള്ള കുറ്റകൃത്യം ചെയ്യുമ്പോൾ അത്തരക്കാരെ സംരക്ഷിക്കുന്ന നിലപാട് നേതൃത്വം സ്വീകരിക്കരുത്. 

ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം മണ്ഡലത്തിന്റെ പരിധിയിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾ ഉള്ളത് മംഗൽപാടിയിലാണ്. കുമ്പള പഞ്ചായത്തിലെ കടവ് കച്ചവടങ്ങളുടെ നാറിയ കഥകൾ മറ്റൊരു ഭാഗത്ത് സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നു.

ഇവിടെ ആർജ്ജവത്തോടെ നിലപാട് സ്വീകരിക്കാൻ മുസിലിം ലീഗ് നേതൃത്വത്തിന് സാധിക്കാത്തത് അഴിമതി കളിലും വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ആഹാര സാമാഗ്രികൾ മോഷണ നടന്നുവെന്ന ആരോപണത്തിലും നേതൃത്വത്തിനു പങ്കുണ്ടെന്ന രീതിയിൽ സ്വന്തം പാർട്ടിയുടെ അണികൾക്കിടയിൽ തന്നെ ആരോപണം വ്യാപകമായിരിക്കുന്നു.


 പാർട്ടിയെ വിശ്വസിച്ച് ജനപ്രതിനിധികൾ ആക്കിയ ജനങ്ങളോട് നീതി കാട്ടാൻ പാർട്ടി തയ്യാറാകണമെന്നും കുറ്റക്കാരെ സംരക്ഷിക്കുന്ന പ്രവണതയിൽ നിന്നും മുസ്ലിംലീഗ് നേതൃത്വം മാറി ചിന്തിക്കണമെന്നും പിഡിപി നേതാക്കൾ ആവശ്യപ്പെട്ടു.

പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് എം ബഷീർ അഹമ്മദ് കുഞ്ചത്തൂർ, മണ്ഡലം പ്രസിഡൻറ് ഇബ്രാഹിം തോക്കേ, സെക്രട്ടറി എം.എ കളത്തൂർ, പി.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി മുഹമ്മദ് ഉപ്പള, പിഡിപി സംസ്ഥാന കൗൺസിൽ അംഗം മൂസ അടുക്ക എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

No comments