കിഴക്കേ വീട് ശ്രി വിഷ്ണുമൂർത്തി വയനാട്ടു കുലവൻ തറവാട് തെയ്യം കെട്ട് മഹോത്സവം ക്ഷണപത്രിക പ്രകാശനം ചെയ്തു
കാവുഗോളി : എരിയകോട്ട ശ്രീ ഭഗവതി ക്ഷേത്ര കഴകത്തിലെ കിഴക്കേ വീട് ശ്രീ വിഷ്ണുമൂർത്തി വയനാട്ടു കുലവൻ തറവാട്ടിൽ 2025 ഏപ്രിൽ 17 ,18 ,19 , 20 കൊല്ലവർഷം 1200 മേടം 4 ,5 ,6 ,7 തിയ്യതികളിൽ നടക്കുന്ന ശ്രീ വയനാട്ടു കുലവൻ തെയ്യം കെട്ട് മഹോത്സവത്തിന്റെ ക്ഷണപത്രം പ്രകാശനം ചെയ്തു.
ചടങ്ങിൽ ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ രാജൻ പെരിയ ആദ്യക്ഷത വഹിച്ചു. കാസറഗോഡ് എസ് പി ഇൻ ചാർജ് ശ്രീ ബാലകൃഷ്ണൻ മുഖ്യതിയായി സംബന്ധിച്ചു. ക്ഷേത്ര കാരണവർ ശ്രീ ചന്ദ്രശേഖര കാരണവർ ക്ഷേത്ര സ്ഥാനികർ, മഹോത്സവ കമ്മിറ്റിയുടെ വർക്കിംഗ് ചെയർമാൻ ശ്രീ ദിവാകരൻ കാവുഗോളി, ട്രഷറർ ശ്രീ അശോകൻ, പുലിക്കുന്ന് ഭഗവതി ക്ഷേത്ര അധ്യക്ഷൻ ശ്രീ സതീശൻ,തറവാട് ഭരണസമിതി അധ്യക്ഷൻ ശ്രീ ദാമോദരൻ തറവാട് ഗുരു ശ്രീ എ രാംദാസ്, എരിയകൊട്ട ഭഗവതി സേവാസംഘം ഭാരവാഹികൾ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. യോഗത്തിൽ മഹോത്സവ കമ്മിറ്റി ജനറൽ കൺവീനർ ശ്രീ അനിൽ കുമാർ നീർച്ചാൽ സ്വാഗതവും പബ്ലിസിറ്റി ചെയർമാൻ നന്ദിയും പറഞ്ഞു.
Post a Comment