JHL

JHL

അപൂർവ നേട്ടം കൈവരിച്ച ഹാഫിള് അഷാദിന് കോട്ടയിൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ സ്നേഹാദരവ്

 

മൊഗ്രാൽ : മജ്‌ലിസ്സുല് ഖുർആൻ അടുക്കത്ത്ബയലിൽ നിന്നും വിശുദ്ധ ഖുർആൻ ഹിഫ്ള് പഠനം പൂർത്തീകരിച്ച്‌ നാടിന് അഭിമാനമായി മാറിയ ഹാഫിള് അഷാദിന് കോട്ടയിൻസ് ആർട്സ് & സ്പോർട്സ് ക്ലബ് സ്നേഹോപഹാരം നൽകി .
ബഹുമാനപെട്ട ഹംദുള്ളാ തങ്ങൾ മൊഗ്രാൽ ഉത്ഘാടനം ചെയ്ത പരിപാടിയിൽ , മൊഗ്രാൽ മുഹിയിദ്ധീൻ ജുമാ മസ്ജിദ് ഖതീബ്‌ ജബ്ബാർ അശ്‌റഫി , ഇബ്രാഹിം ജുമാ മസ്ജിദ് ഇമാം ജബ്ബാർ അശ്ശഫി , എംപി മുഹമ്മദ് ഉസ്താദ് , അബ്ദുൽ റഹ്മാൻ കെ എ , യൂസഫ് പാച്ചാണി ,  കോട്ടയിൻസ് ആർട്സ് & സ്പോർട്സ് അംഗങ്ങൾ എന്നിവർ സംബന്ദിച്ചു .
മുഹമ്മദ് മൈമൂൻ നഗർ ആൺ അധ്യക്ഷ സ്ഥാനം വഹിച്ചത് , ഇബ്രാഹിം ബാത്തിഷ ജുമാ മസ്ജിദ് ഇമാം അബ്ദുൽ ജബ്ബാർ അശ്ശഫി സ്വാഗത പ്രസംഗം നടത്തി.
ബഹുമാനപെട്ട ഹംദുള്ളാ തങ്ങൾ മൊഗ്രാൽ സദസ്സിലെ വ്യക്തിത്വങ്ങളെ സാക്ഷിയാക്കി സ്നേഹോപഹാരം നൽകി , ബഹുമാനപെട്ട മുഹിയിദ്ധീൻ ജുമാ മസ്ജിദ് ഖതീബ്‌ ജബ്ബാർ അശ്‌റഫി പൊന്നാട അണിയിച്ചു ,
ക്ലബ്ബ് പ്രവർത്തകൻ ഹാഷിം കോട്ട നന്ദി പറഞ്ഞു

No comments