പട്ള സ്വദേശി ആയിശത്ത് നിദയ്ക്ക് ഒരു കോടി രൂപയുടെ മേരി ക്യൂറി സ്കോളർഷിപ്പ്
ഫ്രാൻസിൽ ഗവേഷണത്തിന് അവസരം ലഭിച്ചു.
ഫ്രഞ്ച് നാഷണൽ സെൻ്റർ ഫോർ സയൻ്റിഫിക് റിസർച്ചിൻ്റെ കീഴിൽ ടുളുസിലുള്ള ജിയോ സയൻസ് എൻവിറോൺമെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് പി എച്ച് ഡി ചെയ്യാൻ ആയിഷ നിദക്ക് ക്ഷണം ലഭിച്ചത്
കാസർകോട് ഗവ കോളജിൽ നിന്ന് ബി.എസ്.സി. ജിയോളജി പഠിച്ച ശേഷം കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്ന് മറൈൻ ജിയോളജിയിൽ ബിരുദാനന്തര പഠനം പൂർത്തിയാക്കിയ ആയിശത്ത് നിദ
പട്ലയിലെ മുൻ പ്രവാസിയും ഇപ്പോൾ സുള്ള്യയിൽ വ്യാപാരിയുമായ പട്‌ലയിലെ പി എ അബ്ദുൽ ഖാദറിൻ്റെയും മൊഗ്രാൽ പുത്തൂർ സ്വദേശിനിയും വീട്ടമ്മയായ ഐ എം.ജസീല ഭാനുവിൻ്റെയും മകളാണ്. സ്വപ്രയത്നത്താൽ കഠിനാധ്വാനത്തിൻ്റെയും ആത്മസമർപ്പണത്തിൻ്റെയും പിൻബലത്തിലാണ് ഈ വിദ്യാർത്ഥിനി ഫെബ്രുവരി 3 ന് ഫ്രാൻസിലേക്ക് ലോകത്തിലെ മുൻനിര സ്ഥാപനത്തിൽ ഗവേഷണത്തിനായി പറക്കുന്നത്.
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ജിയോ ഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ്, നാഷണൽ ജിയോ ഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, IRIS സീസ്മോളജി തുടങ്ങിയ രാജ്യത്തെ മികവുറ്റ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ പരിശീലനങ്ങളിലും ശില്പശാലകളിലും പങ്കെടുത്ത നിദയുടെ ശ്രദ്ധേയമായ അക്കാദമിക മികവാണ് മേരി ക്യൂറി ഫെലോഷിപ്പിന് അർഹയാക്കിയത്.
Post a Comment