തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം അനുവദിക്കപ്പെട്ട മൈതാനത്ത് മാത്രം ; ഓരോ മണ്ഡലത്തിലും അഞ്ച് മൈതാനങ്ങൾ
കാസർകോട് (www.truenewsmalayalam.com) : നിയമസഭാ തിരെഞ്ഞെടുപ്പിൽ ഓരോ നിയമസഭാ മണ്ഡലത്തിലും സ്ഥാനാർഥികൾക്ക് പ്രചാരണത്തിനും പൊതുയോഗങ്ങൾക്കും അഞ്ച് വീതം മൈതാനങ്ങൾ നിശ്ചയിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ ഉത്തരവിട്ടു. സ്ഥാനാർഥികൾ ആവശ്യപ്പെടുന്നപ്രകാരം മൈതാനം മുൻഗണനാടിസ്ഥാനത്തിൽ വരണാധികാരികൾ അനുവദിച്ചുനൽകും.
മഞ്ചേശ്വരം : മണ്ണംകുഴി മൈതാനം, ജി.എച്ച്.എസ്.എസ്. പൈവളികെ നഗർ സ്കൂൾ മൈതാനം, എസ്.എൻ.എച്ച്.എസ്. പെർള സ്കൂൾ മൈതാനം, ജി.എച്ച്.എസ്.എസ്. വിദ്യാവർധക മിയാപദവ് മൈതാനം, സെയ്‌ന്റ് ജോസഫ് സ്കൂൾ മജീർ പള്ള മൈതാനം.
കാസർകോട് : താളിപ്പടുപ്പ് ഗ്രൗണ്ട് അടുക്കത്ത് വയൽ, ചെർക്കള സെൻട്രൽ സ്കൂൾ മൈതാനം ചെർക്കള, ബദിയടുക്ക പഞ്ചായത്ത് മൈതാനം ബദിയടുക്ക, ഷിരിബാഗിലു സ്കൂൾ മൈതാനം ഉളിയത്തടുക്ക, ജി.എച്ച്.എസ്.എസ്. ഗ്രൗണ്ട് ബെള്ളൂർ.
ഉദുമ : ഗവ. ഹൈസ്കൂൾ മൈതാനം കുറ്റിക്കോൽ, ഗവ. ഹൈസ്കൂൾ മൈതാനം കുണ്ടംകുഴി, മുളിയാർ ഗ്രാമപ്പഞ്ചായത്ത് മൈതാനം ബോവിക്കാനം, ജി.എച്ച്.എസ്.എസ്. പെരിയ മൈതാനം, ജി.എച്ച്.എസ്.എസ്. മൈതാനം ഉദുമ.
കാഞ്ഞങ്ങാട് : മാന്തോപ്പ് മൈതാനം, പുതിയകോട്ട, മാവുങ്കാൽ മിൽമ പ്ലാന്റിനുസമീപമുള്ള മൈതാനം, ചോയ്യംകോട് ജങഷനുസമീപമുള്ള മൈതാനം, വില്ലേജ് ഓഫീസിന് സമീപമുള്ള മൈതാനം പരപ്പ, അട്ടേങ്ങാനം മിനി സ്റ്റേഡിയം തട്ടുമ്മൽ.
തൃക്കരിപ്പൂർ : പഞ്ചായത്ത് മൈതാനം കാലിക്കടവ്, തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള മൈതാനം, പഞ്ചായത്ത് ഓഫീസിന് സമീപമുള്ള മൈതാനം, ചീമേനി, രാജാസ് എച്ച്.എസ്.എസ്. മൈതാനം നീലേശ്വരം, സെയ്‌ന്റ് തോമസ് ഹൈസ്കൂൾ മൈതാനം തോമാപുരം.
Post a Comment