കെ.പി.എസ്.ടി.എ ജില്ലാ സമ്മേളനം തുടങ്ങി
കാസർഗോഡ് (www.truenewsmalayalam.com): കെ.പി.എസ്.ടി.എ കാസർഗോഡ് ജില്ല സമ്മേളനം ചെർക്കള ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു.ജില്ലാ പ്രസിഡണ്ട് പതാക ഉയർത്തി.തുടർന്ന് ജില്ലാ കൗൺസിൽ യോഗം നടന്നു.ജില്ലാ പ്രസിഡണ്ട് കെ.വി.വിജയൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണൻ കരിച്ചേരി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ജി.കെ.ഗിരീഷ്, ട്രഷറർ പി.ജെ.ജോസഫ്, സംസ്ഥാന സമിതി അംഗങ്ങളായ കെ.ഒ.രാജീവൻ, അലോഷ്യസ് ജോർജ്ജ്, സംസ്ഥാന കൗൺസിലർ പ്രശാന്ത് കാനത്തൂർ, ഏ.കെ.രമ, ടി.രാജേഷ് കുമാർ, എ.ദാമോദരൻ, സി.എം.വർഗ്ഗീസ് കെ.അശോകൻ, എഫ്.എച്ച്.തസ്നീം, പി.എസ്.സന്തോഷ് കുമാർ, കെ.വി.ജനാർദനൻ, വിമൽ അടിയോടി എന്നിവർ സംസാരിച്ചു.
Post a Comment