JHL

JHL

യുവജന വഞ്ചന:യൂത്ത് കോണ്‍ഗ്രസ് കളക്ടറേറ്റ് മാര്‍ച്ച് നടത്തി

കാസർകോട്∙ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. ബാരിക്കേഡ് തകർത്ത് അകത്ത് കടക്കാൻ ശ്രമിച്ച സമരക്കാർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിന്മാറാൻ തയാറാകാത്ത പ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു. പിഎസ്‍സിയെ തകർത്ത സർക്കാരിന്റെ യുവജന വഞ്ചനയ്ക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന എംഎൽഎമാരായ ഷാഫി പറമ്പിൽ, എം.ശബരിനാഥ് എന്നിവർക്ക് പിന്തുണ അറിയിച്ചു സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കും അതു വഴി നിയമിച്ച ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിക്കും എതിരെയാണു മാർച്ച് നടത്തിയത്.  കെപിസിസി വൈസ് പ്രസിഡന്റ് സി.കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു, കെപിസിസി നിർവാഹക സമിതി അംഗം പി.കെ.ഫൈസൽ, ഡിസിസി ഭാരവാഹികളായ ഹരീഷ്.പി.നായർ, പി.വി സുരേഷ്കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ മനാഫ് നുള്ളിപ്പാടി, കാർത്തികേയൻ പെരിയ, ഷുഹൈബ് തൃക്കരിപ്പൂർ , സ്വരാജ് കാനത്തൂർ , ഷോണി. കെ തോമസ്, ഉനൈസ് ബേഡകം, മണ്ഡലം പ്രസിഡന്റുമാരായ മാത്യു ബദിയടുക്ക, അനൂപ്‌ കല്യോട്ട്, സന്തു ടോം ജോസ്, സോണി പൊടിമറ്റം, ശ്രീജിത്ത് മാടക്കൽ, രാജേഷ് പുല്ലൂർ എന്നിവർ പ്രസംഗിച്ചു.

No comments